November 21, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

ദുബൈ: ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച ലോകത്തിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. 500 പേരുടെ ലിസ്റ്റാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടത്.
കൊച്ചി: വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറി കുതിച്ച സ്വര്‍ണം ഇന്ന് വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. അതേസമയം, ഈ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. എണ്ണവിലയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് അവസരമാണ്. ഇറക്കുമതി നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിനാല്‍ സ്വര്‍ണവിലയ്ക്ക് വലിയ ഇടിവ് വന്നിരുന്നു. പവന് 50400 രൂപ വരെ താഴുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ആഗോള വിപണിയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യയിലും വില കൂടി. 51840 രൂപ വരെ പവന്‍വില എത്തി. അതിനിടെയാണ് ഇന്ന് വലിയ ഇടിവ് വന്നിട്ടുള്ളത്. അറിയാം ഇന്നത്തെ പവന്‍ വില സംബന്ധിച്ച്.. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 51120 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 640 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 6390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 5285 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മൂന്ന് രൂപ കുറഞ്ഞ് ഗ്രാമിന് 87 ആണ് ഇന്നത്തെ വില. അന്തര്‍ദേശീയ വിപണിയില്‍ ഇന്നലെ ഔണ്‍സ് സ്വര്‍ണത്തിന് 2458 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 2360 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് 2410 ഡോളറിലാണ് വില നില്‍ക്കുന്നത്. എണ്ണ വില കഴിഞ്ഞ ദിവസം വലിയ ഇടിവ് നേരിട്ടിരുന്നു എങ്കിലും ഇന്ന് നേരിയ മുന്നേറ്റം പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 77.22 ഡോളര്‍ ആണ് പുതിയ വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ബാരലിന് 75.86 ഡോളര്‍ ആണ് വില. അമേരിക്കയുടെ ഡബ്ല്യുടിഐ ബാരലിന് 74.05 ഡോളര്‍ ആണ് വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ്. വരും ദിവസങ്ങളില്‍ എണ്ണവിലയില്‍ കാതലായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.
ആറ് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്നും സ്വർണവില വർധനവ്‌.
ഭൂമി പ്ലോട്ട് വികസനം കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദക കമ്പനിയായ അമുൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി പാൽ വിൽക്കുന്നു.
'പ്യുവർ വെജിറ്റേറിയൻ' ഡെലിവറി വിഭാഗം പച്ചയ്ക്ക് പകരം സൊമാറ്റോയുടെ ട്രേഡ് മാർക്ക് നിറമായ ചുവപ്പ് ധരിക്കുന്നത് തുടരുമെന്ന് സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചു.
അതിസമ്പന്നരുടെ പ്രിയപ്പെട്ട വിവാഹ വേദിയായി മാറുകയാണ് ബാന്ദ്ര കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ജിയോ ഗാർഡൻ.
സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ 1196 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
കൈത്തറി തൊഴിലാളികൾക്ക് നൽകാനുള്ള വേതനത്തിൽ മൂന്നുമാസത്തെ വേതനം ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
Page 1 of 53