April 19, 2024

Login to your account

Username *
Password *
Remember Me

സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്തു

Minister V. Shivankutty distributed the state industrialist safety awards Minister V. Shivankutty distributed the state industrialist safety awards
വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ നാലോ അതിലധികമോ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകിയത്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കാറ്റഗറികളിൽ വ്യക്തിഗത അവാ‍ർഡുകളും നൽകുകയുണ്ടായി.
തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന പ്രക്രിയയിൽ ഉൾപ്പെടുന്നവിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗമണ്ഡിന് അവാർഡ് ലഭിച്ചു. എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ടെക്സ്റ്റൈൽസ് & കയർ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്നും കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന് അവാർഡ് ലഭിച്ചു ഫുഡ് ആന്റ് ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇൻഡസ്ട്രീസ്, പുത്തൂർ, കൊല്ലവും മറ്റുള്ളവ എന്ന വിഭാഗത്തിൽ ഡെന്റ് കെയർ ഡെന്റൽ ലാബ് പ്രൈ.ലി. മൂവാറ്റുപുഴയ്ക്കും അവാർഡ് ലഭിച്ചു. ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡ് FACT ഉദ്യോഗമണ്ഡൽ, ആലുവയിയിലെ ശ്രീ.അഗസ്റ്റിൻ ബിജുവിനു ലഭിച്ചു. ബെസ്റ്റ് സേഫ്റ്റ് ഗസ്റ്റ് വർക്ക്ർ FACT അമ്പലമേടിലെ ശ്രീ.മഹേന്ദ്രകുമാ‍ർ യാദവിനും FACT ഉദ്യോഗമണ്ഡലിലെ ശ്രീ.ജിതേന്ദ്ര കുമാർ സഹാനിക്കും ലഭിച്ചു.
251 മുതൽ 500 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വലിയ വ്യവസായശാലകകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്, എറണാകുളവും കെ.എസ്.ബി മിൽ കൺട്രോൾസ് ലിമിറ്റഡ്, തൃശ്ശൂരിനും അവാർഡ് ലഭിച്ചു. ഫുഡ് & ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തിൽ മാനേ കാൻകോർ ഇൻഗ്രീഡിയൻസ് പ്രൈ.ലി. അങ്കമാലിയ്ക്ക് അവാർഡ് ലഭിച്ചു റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്സ്റ്റൈൽസ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ വാക്കരൂ ഇന്റർനാഷണൽ പ്രൈ.ലി.കിനാലൂിന് അവാർഡ് ലഭിച്ചു. മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ ഒരു ഫാക്ടറിയും അവാർഡിനർഹമായിട്ടില്ല. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡിന് AVT നാച്ചുറൽ പ്രൊഡക്ട്സ് ലിമിറ്റഡ് ആലുവയിലെ ശ്രീ. ബിജു തോമസിന് ലഭിച്ചു. ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനു ഈ വിഭാഗത്തിൽ ആരും അവാർഡിനർഹരായില്ല.
101 മുതൽ 250 വരെ തൊഴിലാളികൾ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളിൽ രാസവസ്തു, പെട്രോകെമിക്കൽ, ജനറൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ് വിഭാഗത്തിൽ സൂഡ് കെമി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, ആലുവ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റ‍ഡ്, ഇരുമ്പനം, കാക്കനാട് എന്നീ ഫാക്ടറികൾക്ക് ലഭിച്ചു. ഫുഡ് & ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്പൈസ് ഡിവിഷൻ, പാൻകോഡിന് ലഭിച്ചു. റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്സ്റ്റൈൽസ്, പ്രിന്റിംഗ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ ദി മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ ലിമിറ്റഡ്, രാമനാട്ടുകര കോഴിക്കോടും എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റ‍ഡ്, ആക്കുളത്തിനും അവാർഡ് ലഭിച്ചു മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ കാ‍‍ർബറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്, കളമശ്ശേരിയും, ഹിന്ദുസ്ഥാൻ യൂണീലിവർ ലിമിറ്റ‍ഡ്, ടാറ്റാപുരത്തിനും അവാർഡ് ലഭിച്ചു ടി വിഭാഗത്തിൽ ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആക്കുളത്തെ ശ്രീ. വിജിത്ത് വി.എസിനു ലഭിച്ചു. ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനു ആരും അർഹരായിട്ടില്ല.
21 മുതൽ 100 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ എഞ്ചിനീയറിംഗ് മരാധിഷ്ഠിത വ്യവസായങ്ങൾ, കാഷ്യൂ ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ നാസ് പ്ലൈവുഡ് ഇൻഡസ്ട്രീസ്, പെരുമ്പാവൂരിനും, സൗപർണ്ണിക തെർമിസ്റ്റോർസ് ആന്റ് ഹൈബ്രിഡ് പ്രൈ.ലി, തൃശ്ശൂരിനും അവാർഡ് ലഭിച്ചു. കെമിക്കൽ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ എന്നീ വിഭാഗത്തിൽ പ്രൊഡെയർ എയർ പ്രോഡക്ട്സ് പ്രൈ.ലി. അമ്പലമേടിന് അവാർഡ് ലഭിച്ചു. പ്ലാസ്റ്റിക്, ആയുർവേദ മരുന്നുകൾ, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് എന്നീ വിഭാഗത്തിൽ ആര്യവൈദ്യ ഫാർ‍മസി കോയമ്പത്തൂർ ലി., യൂണിറ്റ് സെക്കന്റ്, കഞ്ചിക്കോടിന് അവാർഡ് ലഭിച്ചു മറ്റുള്ളവ എന്ന വിഭാഗത്തിൽ മലയാളമനോരമ കമ്പനി ലിമിറ്റ‍ഡ്, അരൂരും, അച്ചൂർ ടീ ഫാക്ടറി, വയനാടിനും അവാർഡ് ലഭിച്ചു. ബസ്റ്റ് സേഫ്റ്റി വർക്കർ, ബസ്റ്റ് സേഫ്റ്റിഗസ്റ്റ് വർക്കർ വിഭാഗങ്ങളിൽ ആരും അവാർഡിർഹരായില്ല.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.