June 14, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (453)

മൊണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി റിയൽ കേരളാ സ്റ്റോറി'. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
മാർച്ച് 27ന് ആയിരുന്നു മലയാളികൾ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിലെത്തിയ ചിത്രം ഏറ്റവും വേ​ഗത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി ആയിരിക്കുകയാണ്. ഇതിനിടയിൽ ചില രം​ഗങ്ങളുടെ പേരിൽ വിവാദങ്ങളിലും എമ്പുരാൻ അകപ്പെട്ടിരുന്നു.
കുടുംബങ്ങളുടെ പ്രിയം നേടി ഉണ്ണി മുകുന്ദൻ ചിത്രം 'ഗെറ്റ് സെറ്റ് ബേബി' മുപ്പതാം ദിവസത്തിലേക്ക്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായാണ് ചിത്രം മുന്നേറുന്നത്.
സംവിധായകന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ബേസില്‍ ജോസഫ്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നല്‍ മുരളിയിലൂടെയാണ് ഈ സംവിധായകന്‍ ഇന്ത്യയിലും പുറത്തുമുള്ള സിനിമാപ്രേമികളുടെ കൈയടി നേടിയത്.
കൊച്ചി: സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭഗവാൻ ദാസൻ്റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്.
സമീപകാല ബോളിവുഡില്‍ ശ്രദ്ധേയമായ പല ചിത്രങ്ങളും തിയറ്ററുകളില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാതെ പോയിട്ടുണ്ട്. അത്തരം ചിത്രങ്ങളിലൊന്നായിരുന്നു കങ്കണ റണൗത്ത് സംവിധാനം ചെയ്ത്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമര്‍ജന്‍സി.
എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയൊരു മലയാള സിനിമ സമീപ കാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളമുണ്ട് പൃഥ്വിരാജ് എന്ന സംവിധായകനും മോഹൻലാൽ എന്ന നടനും ലൂസിഫർ എന്ന ആദ്യ ഭാ​ഗത്തിലൂടെ സമ്മാനിച്ച ദൃശ്യാനുഭവം.
യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന രണ്ടാം മുഖം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചെന്നൈ:'അമരന്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രത്തിൽ നായകനായി ധനുഷാണ് എത്തുന്നത്. 'ഡി 55' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്നിരുന്നു.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന ന​ഗരി ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ താരം കരമനയിലെ വീട്ടിൽ എത്തിയിരുന്നു.