തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് കാര്‍ത്തി. കാര്‍ത്തിയെ നായകനാക്കി തമിഴ് ഒരുക്കുന്ന ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത് കാര്‍ത്തി 29 എന്നാണ്. കാര്‍ത്തിയുടെ കരിയറിലെ നിര്‍ണായക കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തില്‍ നാനിയും അതിഥി കഥാപാത്രമായി ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
നാനി നായകനായി എത്തിയ ചിത്രം ഹിറ്റ് 3യില്‍ കാര്‍ത്തി അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഹിറ്റ് 4ല്‍ കാര്‍ത്തിയാണ് നായകനായി എത്തുക എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും അതിനുമുമ്പ് നാനിയും കാര്‍ത്തിയും ഒന്നിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിക്രം പ്രഭുവിനെ നായകനാക്കി ഒരുക്കിയ താനക്കാരൻ ആണ് തമിഴ് സംവിധാനം ചെയ്‍ത ആദ്യ ചിത്രം.
കാര്‍ത്തി നായകനായി വരാനിരിക്കുന്ന പുതിയ ചിത്രം സര്‍ദാര്‍ രണ്ടാണ്. സര്‍ദാര്‍ 2 ദീപാവലി റിലീസായാണ് തിയറ്ററുകളില്‍ എത്തുക. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക. വൻ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം എത്തുന്നത്.