March 16, 2026

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (476)

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെത്തി അംബാ പുരസ്കാരം ഏറ്റുവാങ്ങി നടൻ മോഹൻലാൽ. അമ്മേ ശരണം, ദേവീശരണം ഉരുവിട്ട് അടുത്തിടെ അന്തരിച്ച സ്വന്തം അമ്മയുടെ ഓർമകൾ പങ്കുവെച്ചായിരുന്നു ലാൽ പ്രസംഗിച്ച് തുടങ്ങിയത്.
നിവിൻ പോളി നായകനായി വന്ന ചിത്രമാണ് സര്‍വ്വം മായ. സമീപ കാലത്ത് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താൻ നിവിൻ പോളിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.
മലയാളത്തില്‍ നിന്നുള്ള അടുത്ത റീ റിലീസ് ആണ് പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നായ സമ്മര്‍ ഇന്‍ ബത്‍ലഹേം. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്.
മോളിവുഡില്‍ ഹൊറര്‍ ജോണറിന് പുതുകാലത്ത് പുതിയ ഭാവുകത്വം പകര്‍ന്ന സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഭൂതകാലവും തിയറ്ററുകളില്‍ കൈയടി നേടിയ ഭ്രമയുഗത്തിനും ശേഷം അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ഡീയസ് ഈറേ. രാഹുല്‍ സദാശിവന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നു എന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആയിരുന്നു.
പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. യു/എ സെൻസർ സർട്ടിഫിക്കറ്റോടെയുള്ള പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനി നിര്‍മിച്ച ആദ്യ ഷോര്‍ട് ഫിലിം 'ആരോ' റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഇപ്പോള്‍ മുതല്‍ ചിത്രം കാണാനാകും.
ഓണം വാരാഘോഷത്തിന്റെ അഞ്ചാം ദിവസം കനകക്കുന്നിലെ ആരാധകരെ ആവേശത്തിലാക്കി ഗായകൻ മനോയും സംഘവും. പരിപാടി തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുമ്പ്തന്നെ നിശാഗന്ധി നിറഞ്ഞുകവിഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന 'ദേശാഭിമാനി മെഗാ മ്യൂസിക് ഷോ'യിൽ പിന്നണി ഗായിക സിതാര കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള 'പ്രോജക്ട് മലബാറിക്കസ്' ബാൻഡിൻ്റെ കൺസേർട്ട് ശ്രോതാക്കളെ ആവേശത്തിലാറാടിച്ചു.
പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.
Page 1 of 34