April 16, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (394)

തിരുവനന്തപുരം:ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേളയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ഹരിത ഗ്രാമം ഒരുങ്ങി.
കൊച്ചി: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്.
തിരുവനന്തപുരം:നഗരവസന്തത്തിലെ ആഘോഷങ്ങള്‍ക്ക് സംഗീത മധുരംപകര്‍ന്ന് സൂര്യകാന്തിയില്‍ ഇന്ന് (24-12-2022) അരങ്ങുണരും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സൂര്യകാന്തിയില്‍ സംഘടിപ്പിച്ചിട്ടുള്ള ഫുഡ് ഫെസ്റ്റിവലില്‍ ജനത്തിരക്കേറുകയാണ്.
തിരുവനന്തപുരം:നഗര വസന്തം പുഷ്പമേള ആദ്യ ദിവസം തന്നെ തലസ്ഥാന ജനത ഏറ്റെടുത്തു. ആദ്യ ദിനമായ ഇന്നലെ വൈകിട്ട് മൂന്നു മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
കൊച്ചി: ഇന്ത്യയിലെ ഏക ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍റെ ഗുഡ് ഡെലിവറി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ റിഫൈനറിയായ എംഎംടിസി-പിഎഎംപി ലോര്‍ഡ് ജീസസ് ഗോള്‍ഡ് ബാര്‍ ഉള്‍പ്പെടെയുള്ള ഉത്സവശേഖരം പുറത്തിറക്കി.
തിരുവനന്തപുരം:നഗരവസന്തം പുഷ്‌പോത്സവത്തിലെ അത്ഭുതക്കാഴ്ചകള്‍ക്ക് തുടക്കമായി. പുഷ്‌പോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷവേളകള്‍ ആവേശഭരിതമാക്കാന്‍ വിപുലവും ഗംഭീരവുമായ ഒരുക്കങ്ങളുമായി ഹയാത്ത് റീജന്‍സി തിരുവനന്തപുരം. ഹോളിഡേ ഹാംപറുകള്‍, ക്രിസ്മസ് സ്പെഷല്‍ ഡിന്നറുകള്‍, ബ്രഞ്ചുകള്‍, ന്യൂ ഇയര്‍ ഈവ് പാര്‍ട്ടി തുടങ്ങിയവ അതിഥികള്‍ക്കു പുത്തന്‍ അനുഭവം സമ്മാനിക്കും.
കൊച്ചി: ലോകകപ്പ് പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ കലാശപോരാട്ടം ആഘോഷമാക്കി ഇന്‍ഫോപാര്‍ക്കിലെ ടെക്കികളും. ഞായറാഴ്ച നടന്ന ഫ്രാന്‍സ് - അര്‍ജന്റീന ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് വണ്ണിലെ അതുല്യ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയത്. മത്സരത്തിലെ വിജയികളെ കൃത്യമായ പ്രവചിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത മൂന്ന് പേര്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒപ്പിട്ട ഔദ്യോഗിക ഫുട്‌ബോളും ജേഴ്‌സിയും സമ്മാനിച്ചു. ഇന്‍ഫോപാര്‍ക്കിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരായ നൂറു കണക്കിന് ടെക്കികളാണ് മത്സരം തത്സമയം വീക്ഷിക്കാന്‍ ഒത്തുകൂടിയത്. ഇഷ്ട ടീമുകള്‍ക്കായി ആര്‍ത്തുവിളിച്ച് മത്സരത്തിലെ ഒരോ ഗോളും ടെക്കികള്‍ ആഘോഷമാക്കി. മത്സരത്തിന് ശേഷം പ്രവചന മത്സരത്തില്‍ വിജയികളായവര്‍ക്ക് കേരള ഐ.ടി പാര്‍ക്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മഞ്ജിത്ത് ചെറിയാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലോകകപ്പ് ആവേശത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഇത്തരം ഒരു വേദിയൊരുക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് മഞ്ജിത്ത് ചെറിയാന്‍ പറഞ്ഞു. കലാ കായിക സാംസ്‌കാരിക വിനോദങ്ങളിലൂടെയുള്ള ഇത്തരം കൂട്ടായ്മകള്‍ക്ക് ഇന്‍ഫോപാര്‍ക്കിനെ കൂടുതല്‍ സജീവമാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം:38 മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ മള്ളിയൂർ പുരസ്കാരം മെട്രോമാൻ ഇ ശ്രീധരന് സമ്മാനിച്ചു. കേരള ഹൈക്കോടതി മുൻ ജസ്റ്റ്സ്റ്റീസ് കെ.പി ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്.
കൊച്ചി: ബിനാലെയിലെ ക്ഷണിക്കപ്പെട്ട കലാപ്രദർശനത്തിൽ വിഖ്യാത ദക്ഷിണാഫ്രിക്കൻ കലാകാരൻ വില്യം കെൻട്രിഡ്ജ് ഒരുക്കിയ പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) അധിനിവേശ രാജ്യങ്ങളിലെ ജീവിതത്തോടും സംസ്‌കാരത്തോടും വിമർശനാത്മക സംവാദത്തിനു കലാസ്വാദകരെ ക്ഷണിക്കുന്നു.