April 21, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (445)

കോട്ടയം: ഫാഷൻ രംഗത്തെ മുൻനിരക്കാരായ ലൈഫ്‌സ്റ്റൈൽ കോട്ടയത്ത് അതിന്റെ ആദ്യ സ്റ്റോർ തുറക്കുന്നു. കേരളത്തിലെ അഞ്ചാമത്തെ സ്റ്റോറാണിത്. കോട്ടയം കളക്ടറേറ്റിന് എതിർവശത്തുള്ള കെകെ റോഡിലാണ് ലൈഫ് സ്റ്റൈൽ സ്റ്റോർ. 19,500 ചതുരശ്ര അടിയിൽ പുതിയ സ്റ്റോർ 3 ലെവലുകളിലായി വ്യാപിച്ചു കിടക്കുന്നു, ലൈഫ്‌സ്റ്റൈലിന്റെ ഇൻ-ഹൗസ് ബ്രാൻഡുകളായ മെലാഞ്ച്, കാപ്പ, കോഡ്, ഫോർക്ക, ജിഞ്ചർ, ഫെയിം ഫോറെവർ എന്നിവയുൾപ്പെടെ ലെവിസ്, വെറോ മോഡ, ആന്റ്, ലൂയിസ് ഫിലിപ്പ്, ഡബ്ല്യു, ജാക്ക് & ജോൺസ് തുടങ്ങിയ മികച്ച ഫാഷൻ ബ്രാൻഡുകളുടെ വിപുലമായ ശ്രേണി മിതമായ നിരക്കിൽ സ്റ്റോറിൽ ലഭ്യമാണെന്ന് ലൈഫ്‌സ്റ്റൈൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദേവരാജൻ അയ്യർ പറഞ്ഞു. കോട്ടയത്തെ പുതിയ ലൈഫ്‌സ്റ്റൈൽ സ്റ്റോർ ഇന്ത്യയിലെ ഞങ്ങളുടെ 95-ാമത്തെ സ്റ്റോറാണ്, വിവിധ പ്രീമിയം ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും മികച്ച ഫാഷനുകൾ അക്ഷര നഗരിയിലെ ഈ സ്റ്റോറിൽ ലഭ്യമാക്കുമെന്ന് അയ്യർ കൂട്ടി ചേർത്തു.
പാൻ ഇന്ത്യൻ താരം പ്രഭാസ് - കൃതി സനോൻ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കൊച്ചി: ഫ്യൂഷൻ എന്നതിനപ്പുറത്തേക്ക് ആഫ്രോ ഏഷ്യൻ സംഗീതത്തെ എങ്ങനെ സമീപിക്കാം? - കോളനിവത്കരണപൂർവ്വ കാലത്തെ ഏഷ്യ - ആഫ്രിക്ക ബന്ധത്തിന്റെ ചരിത്രം അതാതിടങ്ങളിലെ സമകലീന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ആരായുന്ന ഷോ ആവിഷ്‌കരിക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ അമരക്കാരായ പ്രശസ്‌ത ദക്ഷിണാഫ്രിക്കൻ സാമൂഹ്യശാസ്ത്രജ്ഞനും കവിയുമായ ഡോ അറി സീറ്റാസും പ്രൊഫ. സുമംഗല ദാമോദരനും ചിന്തിച്ചതതാണ്.
കൊച്ചി: വാലന്‍റൈൻസ് ദിനത്തിനായി ഫാസ്‌റ്റ്ട്രാക്ക് കപ്പിള്‍ വാച്ചുകളുടെ ശേഖരം അവതരിപ്പിക്കുന്നു. ഫാസ്‌റ്റ്ട്രാക്ക് യൂത്ത് ബ്രാൻഡ് അവതരിപ്പിച്ച ആദ്യ പെയർ വാച്ച് ശേഖരമാണ് ഫാസ്‌ട്രാക്ക് മിക്സ്മാച്ച്ഡ്. അത് രസകരവും അതുല്യവുമായ ആക്‌സസറികളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നു.
കൊച്ചി: സ്നേഹത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ തനിഷ്ക് ഡയമണ്ട് പോലെ അത് പറയുന്ന മറ്റൊന്നുണ്ടാവില്ല. വാലെന്‍റൈന്‍സ് ദിനം അടുത്തെത്തിയിരിക്കെ സ്നേഹത്തെ കൂടുതല്‍ തിളങ്ങുന്നതാക്കാന്‍ തനിഷ്ക് മനോഹരമായ ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമായ ഗിഫ്റ്റ് ഓഫ് ചോയ്സ് അവതരിപ്പിക്കുകയാണ്.
പ്രശസ്ത ഗായിക വാണി ജയറാമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
തൃശൂരില്‍ ഇനി നാടകക്കാലം, അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തര്‍ദേശീയ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
ബോളിവുഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. നാല് ദിവസത്തിൽ ലോകവ്യാപകമായി 429 കോടി രൂപയാണ് പത്താൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ.
കരിയറിലെ ആദ്യ 50 കോടി ചിത്രം ആഘോഷിച്ച്‌ ഉണ്ണിമുകുന്ദൻ. അയ്യപ്പനും, മലയാളികൾക്കും നന്ദിയെന്ന് നടൻ ഉണ്ണി മുകുന്ദൻ.
സിനിമ നിർമാണ മേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോക നിലവാരത്തിലേക്കുയർത്തണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലഭ്യമായ ആധുനിക സൗകര്യങ്ങളും അനുകൂല അന്തരീക്ഷവുമൊരുക്കി ചിത്രാഞ്ജലി സ്റ്റുഡിയോ മികച്ച ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.