December 21, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (407)

കൊച്ചി: ഇന്ത്യയിലെ 2022-ലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലൂഷന്‍സിനെ അംഗീകരിച്ച് 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ'. ഇതാദ്യമായാണ് കേരളത്തില്‍നിന്നുള്ള ഒരു ഐ.ടി കമ്പനി സ്ത്രീകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും മികച്ച 10 തൊഴിലിടങ്ങളുടെ (Mid Size) പട്ടികയില്‍ ഇടംനേടുന്നത്.
കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ക്രോസ് റോഡ്സ് 2022 ഇന്റര്‍ സ്‌കൂള്‍ സാംസ്‌കാരിക മത്സരത്തില്‍ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി നേടി. വടുതല ചിന്മയ വിദ്യാലയമാണ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയത്.
അപൂർവ്വയിനം പക്ഷികളെയും വർണ്ണമത്സ്യ ങ്ങളെയും ഓമന മൃഗങ്ങളെയും പ്രദർശനോത്സവത്തിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ തുടക്കമായി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വയിനം പക്ഷികളെയും വർണ്ണമത്സ്യ ങ്ങളെയും ഓമന മൃഗങ്ങളെയും അണിനിരത്തി ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലന്നാ നിരത്തി ഒരുക്കുന്ന നോംസ് ദീപാവലി ഫെസ്റ്റ് 2022 പ്രദർശനോത്സവത്തിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ മുൻ സഹകരണ വകുപ്പ് മന്ത്രിയും എം എൽ എ യു മായ ശ്രീ. കടകംപള്ളി സുരേന്ദ്രനും അലങ്കാര മത്സ്യ പ്രദർശനം സിനിമാ പിന്നണി ഗായിക രാജലക്ഷ്മി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
മഞ്ചിനെ ഇഷ്ടപ്പെടുന്നവർക്ക് കൂടതൽ ക്രഞ്ചി അനുഭവവുമായി, മഞ്ച് മാക്സ്. ആത്മവിശ്വാസത്തോടെ ക്രഞ്ച് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് മഞ്ചിന്റെ പുത്തൻ പരസ്യം. അതിശയിപ്പിക്കുന്ന നിർദ്ദേശങ്ങളും മറക്കാനാവാത്ത പരസ്യങ്ങളുമായി എന്നും പ്രിയ ഉപഭോക്താക്കൾക്കു മുന്നിലുണ്ട് മഞ്ച്. പുതിയ മഞ്ച് മാക്സിലൂടെ ഏറെ പുതുമയുള്ള രുചി അനുഭവത്തിനൊപ്പം മഞ്ച് ആത്മവിശ്വാസവും ആഘോഷമാക്കുന്നു.
കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ക്രോസ്സോ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് സെറിമണി പി ബാലചന്ദ്രൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു.
ഷില്ലോംഗ്: 4 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഗ്ലോബൽ അഡ്വഞ്ചർ സ്‌പോർട്‌സ് സ്‌പോർട്‌സ് - “മേഘ കയാക് ഫെസ്റ്റിവൽ 2022” ഒക്‌ടോബർ 13 ന് ഉംതാം വില്ലേജിലെ മനോഹരമായ ഉംട്രൂ നദിയിൽ ആരംഭിക്കാൻ മേഘാലയ ഒരുങ്ങി.
നീലക്കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു
കൊച്ചി: കേരളത്തനിമയുള്ള ആഘോഷങ്ങളുടെ ഓര്‍മകളെ ഉണര്‍ത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമം പരിപാടിക്ക് വേള്‍ഡ് റെക്കോര്‍ഡ്. ഒരേ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പരിപാടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ റെക്കോര്‍ഡിന് അര്‍ഹരാക്കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ കെ. തോമസ് ജോസഫ് എന്നിവര്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ടീമില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. പരമ്പരാഗത ആഘോഷ കലാരൂപങ്ങളെ തനിമയോടെ അവതരിപ്പിച്ച് അവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഒരുമ ആഘോഷിക്കുന്നതിനുമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഈ പ്രത്യേക സംഗമം സംഘടിപ്പിച്ചത്. വ്യത്യസ്തതകള്‍ കൊണ്ട് ഏറെ സവിശേഷമായ നിമിഷങ്ങളാണ് ഇതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു. പൊതുജനങ്ങളെ ബാല്യകാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏറ്റെടുത്ത ഈ പ്രയത്‌നങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുക, ഈ ഉത്സവകാലം ഒത്തൊരുമയോടെ ആഘോഷിക്കുക എന്നതുമാണ് മെഗാ സംഗമം പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ഊഞ്ഞാലെന്നത് ഉല്ലാസത്തിന്റെയും ആസ്വാദനത്തിന്റെയും പ്രതീകമാണ്. ഈ മെഗാ സംഗമത്തിലൂടെ എല്ലാവരെയും ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി എന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി പരമ്പരാഗത രീതിയില്‍ മരവും കയറും ഉപയോഗിച്ചു നിര്‍മ്മിച്ച ഊഞ്ഞാലുകളില്‍ നിരവധി സന്ദര്‍ശകരാണ് ഉഞ്ഞാലാടിയത്. സിയാല്‍ സിഎഫ്ഒ ഷാജി ഡാനിയേല്‍, ചലച്ചിത്രതാരം ഷീലു എബ്രഹാം, ടെലിവിഷന്‍ താരം സബീറ്റ ജോര്‍ജ്ജ്, സൗത്ത് ഇന്ത്യന്‍ ്ബാങ്ക് എച്ച് ആര്‍ മേധാവിയും അഡ്മിനുമായ ടി. ആന്റോ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്കായി സൗജന്യമായി സംഘടിപ്പിച്ച പരിപാടിയില്‍ ചെണ്ടമേളം, സംഗീത മേള, വിര്‍ച്ച്വല്‍ റിയാലിറ്റി സോണ്‍ തുടങ്ങിയവും ഒരുക്കിയിരുന്നു. ഫോട്ടോ ക്യാപ്ഷന്‍ : ഒരേ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമത്തില്‍ നിന്ന്.
കൊച്ചി: ജീവിതസൗകര്യങ്ങളില്ലാത്ത 40000 കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുമായി പ്രമുഖ റസ്ട്രന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍.
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഗെയിമായ ടാക്കോ ടി@ജി ഗെയിം കളിച്ചാല്‍ സൗജന്യമായി മെക്‌സിന്‍ ഭക്ഷണം ക്രഞ്ചി ടാക്കോ പിന്റോ ബീന്‍ നേടാം.