October 24, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (401)

കാസര്‍ഗോഡിന്റെ തനത് തുളുനാടന്‍ ബിരിയാണിയുടെ ദം പൊട്ടിക്കുന്ന മണം കനകക്കുന്നിലാകെ പരന്നു. പരമ്പരാഗത മസാലക്കൂട്ടുകളും സുഗന്ധ വ്യഞ്ജനങ്ങളും നെയ്യും ചേര്‍ന്ന ആവി പറക്കുന്ന ചിക്കന്‍ ബിരിയാണി രുചിക്കാന്‍ എത്തുന്നവര്‍ ഏറെ. എല്ലാവരുടെയും മനസും വയറും നിറയ്ക്കും വിധം കാസര്‍ഗോഡിന്റെ രുചിവൈവിധ്യം വിളമ്പുകയാണ് കഫെ കുടുംബശ്രീയിലെ ഭക്ഷ്യ മേളയില്‍. വര്‍ഷങ്ങളായി അന്തപുരിയിലെ വിവിധ പരിപാടികളില്‍ രുചി ഭേദങ്ങള്‍ വിളമ്പുന്ന കാസര്‍ഗോഡ്് സംഘമാണ് ഇവിടെയുമുള്ളത്. ബിരിയാണിക്ക് പുറമെ, കാന്താരി ചിക്കന്‍, പച്ചില മസാലകള്‍ ചേര്‍ത്ത ചിക്കന്‍ പൊള്ളിച്ചത്, ബട്ടര്‍ ചിക്കന്‍, കപ്പയും തലക്കറിയും, വിവിധതരം പുട്ടുകള്‍, മലബാറിന്റെ സ്വന്തം നെയ്പത്തിരിയും ചിക്കന്‍ സുക്കയും മറ്റ് വിഭവങ്ങളും ഇവിടെ നിന്നും രുചിക്കാം. ഓണസദ്യയ്ക്ക് ശേഷം രുചി വൈവിധ്യങ്ങള്‍ തിരക്കി കനകക്കുന്നിലെത്തുന്നവര്‍ക്ക് ഭക്ഷ്യമേള ഒരു മികച്ച 'ചോയ്‌സ്' ആകുന്നു. ആഹാര ശേഷം ഫ്രഷ് ജ്യൂസുകളോടൊപ്പം കരിമ്പിന്‍ ജ്യൂസും ആവശ്യാനുസരണം വാങ്ങി കഴിക്കാം. കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മ തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ തികച്ചും മായമില്ലാത്തതും വിശ്വസിച്ച് കഴിക്കാവുന്നതുമാണ്. ഈ രുചികള്‍ ആസ്വദിക്കാന്‍ ഇനി മൂന്ന് നാള്‍ കൂടി അവസരമുണ്ട്.
അനന്തപുരിയെ സംഗീതസാന്ദ്രമാക്കി 'ഔസേപ്പച്ചന്‍ നൈറ്റ്‌സ്'. നാല് പതിറ്റാണ്ടുകളായി പാട്ടുകളെ പൊന്നാക്കി മാറ്റിയ ഔസേപ്പച്ചന്റെ ഓണവിരുന്ന് സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. മഴ പെയ്ത് തോര്‍ന്ന സായം സന്ധ്യയില്‍ ജനപ്രിയ ഗാനങ്ങള്‍ നിശാഗന്ധിയില്‍ വിരിഞ്ഞപ്പോള്‍ ഹര്‍ഷാര്‍വത്തോടെ വേദി ഒന്നടങ്കം അത് സ്വീകരിച്ചു.
തിളച്ച എണ്ണയില്‍ വറുത്തു കോരുന്ന മണം പരന്നൊഴുകുന്ന വൈകുന്നേരങ്ങള്‍. കണ്ണിന് കാഴ്ചയുടെ പൂരം മാത്രമല്ല നാവിന് നല്ല വടക്കേ ഇന്ത്യന്‍ രുചിക്കൂട്ട് കൂടി പകരുന്നുണ്ട് ഓണമേള.
ഈ ഓണത്തിന്, ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ ബോഷ് അപ്ഗ്രേഡ് ഉത്സവത്തിലൂടെ നിങ്ങളുടെ അടുക്കള അനുഭവം ഉയര്‍ത്തുക, പ്രത്യേകിച്ച് നിങ്ങളുടെ സദ്യ മുമ്പെങ്ങുമില്ലാത്തവിധം. പുതിയ ബോഷ് ഹോം അപ്ലയന്‍സ് വാങ്ങുമ്പോള്‍ ഏത് ബ്രാന്‍ഡിന്റെയും പഴയ ഉപകരണങ്ങള്‍ക്ക് (എസി, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍ ) 10,000 രൂപവരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭ്യമാക്കുന്നതാണ് ഓഫര്‍.
കുംഭകുലുക്കി ഓണത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തെ കീഴടക്കി പുലികള്‍. മഞ്ഞയും ഓറഞ്ചും കറുപ്പും കലര്‍ന്ന നിറങ്ങളില്‍ പുലിമുഖത്തിന്റെ രൗദ്രത. അരമണി കിലുക്കത്തിനൊപ്പം ചുവട് വച്ച് പതിയെ മേളപ്പെരുക്കത്തിനൊപ്പം കൊട്ടിക്കയറിയ പകര്‍ന്നാട്ടം.
കൊച്ചി: വിവിധ ഭാഷകളിലായി സ്ട്രീം ചെയ്യുന്ന പരിപാടികളെ ആദരിക്കുന്ന ആദ്യത്തെ ദേശീയ ഒടിടി പുരസ്ക്കാരങ്ങള്‍ സെപ്റ്റംബര്‍ പത്തിന് മുംബൈ ജുഹു മാരിയറ്റില്‍ ഒടിടിപ്ലേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
തൃശൂര്‍: ജോയ്ആലുക്കാസ് പുതിയ അത്യാധുനിക സുരക്ഷാ സജ്ജീകരണളുള്ള ആഢംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി.
പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഗീതിക നാരംഗ് അബ്ബാസി സംവിധാനം ചെയ്ത എ.കെ.എ (ഉർഫ്‌) നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്.
ഇന്ത്യൻ സിനിമയിലെ കൊടുങ്കാറ്റായി മാറിയ കെ ജി എഫിന്റെ രണ്ടാം ഭാഗം (കെ ജി എഫ് -2) സീ കേരളം ചാനലിലൂടെ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ആയിരം കോടിയിലധികം രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ കെ ജി എഫ് 2 സെപ്റ്റംബർ 4ന് വൈകിട്ട് 7 മണിക്ക് സീ കേരളം സംപ്രേഷണം ചെയ്യും.
ലോക മത്സര വേദികളിൽ പ്രേക്ഷക പ്രീതി നേടിയ 19 പുരസ്‌ക്കാര ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ പ്രദർശിപ്പിക്കും.ബർലിൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്ക്കാരം നേടിയ ബെറ്റീന, സൺഡാൻസ്‌ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ എ വൈൽഡ് പേഷ്യൻസ് ഹാസ് ടേക്കൺ മി ഹിയർ തുടങ്ങിയ ചിത്രങ്ങളാണ് ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.