
POTHUJANAM.COM is a popular online news portal and going source for technical and digital content for its influential audience around the globe. You can reach us via email or phone.
+91 98950 58755
pothujanam@gmail.com
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഹാസ്യ താരമാണ് സലീം കുമാർ. കോമഡി കഥാപാത്രങ്ങളായാലും സീരിയസ് കഥാപാത്രങ്ങളായാലു സലീം കുമാറിന്റെ കൈ കളിൽ ഭഭ്രമായിരിക്കും. താരത്തിന് കേരളത്തിൽ മാത്രമല്ല അങ്ങ് വിദേശത്തും താരത്തിന് ഫാൻസുണ്ട്.സലീം കുമാറിന് ട്രിബ്രൂട്ടുമായി വിദേശ സംഗീതഞ്ജൻ ഗ്രേസി ലോങ്ങ് രംഗത്ത്. താരം തകർത്ത് അഭിനയിച്ച് കയ്യടി വാങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ.. എന്നു തുടങ്ങുന്ന പാട്ടാണ് ലോങ്ങ് വേണ്ടി ആലപിച്ചത്. കൂടാതെ ഗ്രേസി ലോങ്ങിന്റെ പാട്ട് സലീം കുമാർ തന്റേ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. പാട്ടിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ഇതു മുൻപ് ഗ്രേസ് ആലപിച്ച ആയിരം കണ്ണുമായി എന്നു തുടങ്ങുന്ന ഗാനത്തിനു പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
കഥയില്ലായ്മകളാണ് മലയാള സിനിമയെ വലയ്ക്കുന്ന പ്രധാന പ്രശ്നം. അതിനുള്ള ശക്തമായ ഉത്തരമാണ്, ഒടിയന് എന്ന മിത്തിനെ അടിസ്ഥാനമാക്കി താരസൂര്യന് മോഹന്‍ലാല്‍ അഭിനയിച്ച ഈ ചിത്രം. അന്‍പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിന്റെ മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന ഒടിവിദ്യ എന്ന മിത്താണ് കഥയുടെ ഇതിവൃത്തം. പാലക്കാട് തേന്‍കുറിശ്ശി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അവസാനത്തെ ഒടിയന് ആയ മാണിക്യന് മലയാളത്തനിമ നിറഞ്ഞു തുളുമ്പുന്ന ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമാണ് എന്ന കാര്യത്തില്‍ സംശയമില്ല. തിയേറ്ററില്‍ ഒരാഴ്ച പിന്നിടുന്ന ചിത്രത്തിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്നത്, നവ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ദൃശ്യഭാഷ എത്ര മഹത്തരമെന്ന സത്യമാണ്. ഒടിവിദ്യകളെക്കുറിച്ച് നാം കേട്ടുപഴകിയ കഥകള്‍ പൊളിച്ചെഴുതിക്കൊണ്ടാണ് ഹരികൃഷ്ണന്റെ തിരക്കഥ നമ്മോട് കഥ പറയുന്നത്. നാടോടിക്കഥകള്‍ പോലെ തോന്നിക്കുന്ന മിത്തിനെ വൈകാരിക തീവ്രമുള്ള കഥ പറഞ്ഞ സംവിധായകന് പ്രേക്ഷകരുടെ ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത തരത്തിലാണ് എല്ലാ ചേരുവകളും കൃത്യമായി ഉപയോഗിച്ചിരിക്കുന്നത്. മൂര്‍ച്ചയുള്ള ഡയലോഗുകളും ഹൃദയത്തില്‍ തൊടുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമൊക്കെ ചേര്‍ന്ന കലാമൂല്യമുള്ള ഒരു നല്ല കുടുംബചിത്രമാണ് ഒടിയന്. മാണിക്യന് ആയി മോഹന്‍ലാല്‍ സ്ക്രീനില്‍ ഓരോ നിമിഷവും ജീവിച്ചു കാണിക്കുമ്പോള്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് മഞ്ജുവാര്യരുടെയും പ്രകാശ് രാജിന്റെയും. ഇവര്‍ക്കൊപ്പം മല്‍സരിക്കുന്ന പെര്‍ഫോമെന്‍സാണ് സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, കൈലാഷ്, സന അല്‍ത്താഫ്, ശ്രീജയ, നരെയ്ന്, അനീഷ് ജി മേനോന് തുടങ്ങിയവരുടെ വേഷങ്ങളും. പ്രേക്ഷരെ പിടിച്ചിരിത്തുന്ന സാങ്കേതികമികവാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ക്യാമറാമാന് ഷാജികുമാര്‍ ഒരുക്കിയ ദൃശ്യങ്ങള്‍ കാഴ്ചക്കാരന്റെ ആത്മാവിനെ തൊടുന്നതാണ്. എടുത്തു പറയേണ്ട ഒന്നാണ് പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ രംഗങ്ങളും മികച്ച വി.എഫ്.എക്സും. അതിമനോഹരമായ ഗാനങ്ങളും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങ് മികവും ഒടിയന് എന്ന ചിത്രത്തെ ലോകോത്തരമികവിലേക്കെത്തിക്കുന്നു. മോഹന്‍ലാല്‍ ടീം ഒരുക്കിയ ഈ ചിത്രം മലയാളത്തിന്റെ എക്കാലത്തെയും ഒരു ക്ലാസിക്കാണ്.
ആദിക്കുശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകര ണം ഗോവ കൊച്ചി, വാഗമൺ, ബാലിദ്വീപ്, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പുരോ ഗമിക്കുന്നു. മുളകുപാടം ഫിലിംസിന്റ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ റൊ മാന്റിക് ത്രില്ലറിന്റെ തിരക്കഥയും സംവിധാനവും അരുൺ ഗോപി. മനോജ് കെ ജയൻ, സിദ്ദിഖ്, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, മാല പാർവതി, ശ്രീദേവി ഉണ്ണി, ശ്രീധന്യ തുടങ്ങിയവരും അഭിനയിക്കുന്നു. ഗാനരചന ഹരിനാരായണൻ. സംഗീതം ഗോപി സുന്ദർ.
ശെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനംചെയ്യുന്ന രണ്ടാമത്തെ ചിത്രo മാർക്കോണി മത്തായിയിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആത്മീയ നായികയാവുന്നു. അജു വർഗ്ഗീസ്,ഹരീഷ് കണാരൻ,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാർത്ഥ് ശിവ, സുധീർ കരമന,മാമുക്കോയ,കലാഭവൻ പ്രജോദ്,സുനിൽ സുഖദ,ശിവകുമാർ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
റോട്ടർഡാം ചലച്ചിത്രമേളയിലും ഗോവൻ ചലച്ചിത്രമേളയിലുമടക്കം മികച്ച അഭിപ്രായം നേടിയ മമ്മൂട്ടിയുടെ തമിഴ് ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടിയുടെ നാലാമത് തെലു ഗു ചിത്രം യാത്രയും ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഏറെ നിരൂപകപ്രശംസ ഏറ്റുവാങ്ങി യതാണ് പേരൻപ്. ദേശീയ അവാർഡ് ജേതാവ് റാമിന്റെ നാലാമത് ചിത്രമാണിത്. കട്രത് തമിൾ, തങ്കമീൻകൾ, തരമണി എന്നിങ്ങനെ മുൻ ചിത്രങ്ങളാകെ പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും നേടിയ റാംചിത്രങ്ങളാണ്. റാം നായകവേഷം ചെയ്ത തങ്കമീൻകൾക്ക് മികച്ച ചിത്രമെന്ന ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
കൊച്ചി : വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആന്റണി നായകനായി അഭി നയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത . നിവേദാ പെത്തുരാജാണ് നായിക .ഒരു സാധാരണ പോലീസുകാരനായ മുരുകവേല്‍ എന്ന നായക കഥാപാത്രത്തിന്റെ സാഹസിക യാത്രയാണ് തിമിരു പുടിച്ചവന്റെ ഇതിവൃത്തം.
വിജയ് ആന്റണി ഫിലിം കോര്പറേഷന് വേണ്ടി ഫാത്തിമാ വിജയ് ആന്റണി നിര്‍മ്മിച്ച ഉദ്വേഗ ഭരിത ആക്ഷന്‍ വിനോദ ചിത്രമായ തിമിരു പുടിച്ചവന്‍ പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യo.നമ്പ്യാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഗണേശാ ആണ് സംവിധായകന്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന് ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റെബാ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രo ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവ നടന് ജയ് ആണ് നായകന്.വെങ്കട് പ്രഭുവിന്റെ സഹ സംവി ധായകനായിരുന്ന പിച്ചുമണിയാണ് സംവിധായകന്.
ചിത്രത്തില്‍ അമിത് തിവാരി,റോബോ ശങ്കര്‍,ബോസ് വെങ്കട്,ഡാനിയല്‍ ആനിപോപ്പ്,ഇളവരസു, ജി എം കുമാര്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. ആര് ഡി രാജശേഖര്‍ ഛായാ ഗ്രഹണവും ബോബോ ഷാഷി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്രദ്ധാ എന്റര്ടെയിന് മെന്റിന്റെ ബാനറില്‍ നടന് സത്യയും ബദ്രി കസ്തൂരിയും നിര്‍മിച്ച ജരുഗണ്ടിടച്ചിങ് ഹാര്‍ട്ട് മൂവി മേക്കേഴ്സ് കേരളത്തില്‍ പ്രദര്ശനത്തിനെത്തിക്കുo.
നയൻതാരയുടെ ശ്രദ്ധേയചിത്രം അറം- രണ്ടാംഭാഗം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. നയൻ കലക്ടറുടെ വേഷത്തിൽ എത്തിയ അറം ഒന്നാംഭാഗം മികച്ചപ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയംനേടി.
ജനാധിപത്യത്തിന്റെ പ്രതിസന്ധി തന്നെയായിരിക്കും അറം രണ്ടാംഭാഗവും ചർച്ച ചെയ്യുകയെന്ന് സംവിധായകൻ ഗോപി നൈനാർ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ചേരിതിരി വായിരിക്കും ഇത്തവണ പ്രമേയമാകുക.
തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇനി രാഷ്ട്രീയക്കാരിയാകുന്നു. അറം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് താരം രാഷ്ട്രീയ നേതാവായെത്തുന്നത്. ആദ്യ ഭാഗത്തില്‍ ശക്തമായ ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയന്‍സ് എത്തിയത്. എന്നാലിപ്പോള്‍ രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയക്കാരിയാകുകയാണ്. കളക്ടറില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെങ്ങനെയെന്ന ആകാംഷയിലാണ് വാര്‍ത്ത പുറത്തിറങ്ങിയതു മുതലുള്ള ആരാധകരുടെ ആകാംഷ.
അറത്തിന് തമിഴ്നാട്ടില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കെത്തിയ നയന്‍സിനെ തലൈവി എന്ന അഭിസംബോധനയോടു കൂടിയാണ് ആരാധകര്‍ വരവേറ്റത്. ഇതേതുടര്‍ന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. ഗോപി നൈനാനാണ് സംവിധാനം. കെ.രാജേഷാണ് നിര്‍മ്മാണം.
തമിഴ്നാടിന്റെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ജലദൗര്‍ലഭ്യവും പടര്‍ന്നു പന്തലിക്കുന്ന കുടിവെള്ള മാഫിയയുടെ കൊള്ളരുതായ്മകളും തുറന്നു കാട്ടുന്നതും, മാഫിയയ്ക്കെതിരെ ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാറിന്റെയും രാഷ്ട്രീയക്കാരുടെയും മുഖം മൂടി പിച്ചിച്ചീന്തുന്ന ചിത്രം കൂടിയായിരുന്നു അറം.
കുട്ടികളുടെ കഥയുമായി പ്രിയങ്ക ചോപ്ര നടിയായല്ല,നിർമാതാവായി വരുന്നു. പ്രിയങ്ക നിർമിച്ച സിക്കിം ചിത്രം പഹൂന ഡിസംബർ ഏഴിന് റിലീസ് ചെയ്യും.
Aug 03, 2022 256 അന്താരാഷ്ട്രം Author
പാര്‍സല്‍ ദ്വീപസമൂഹത്തിലെ തര്‍ക്ക ദ്വീപായ ടെനി ട്രൈറ്റണ്‍ ദ്വീപില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെ ആയിരുന്നു അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ...