June 23, 2024

Login to your account

Username *
Password *
Remember Me

റിവാ ബൈ തനിഷ്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമായി സഹകരിക്കുന്നു

Riva by Tanishq collaborates with Disney Plus Hotstar Riva by Tanishq collaborates with Disney Plus Hotstar
കൊച്ചി: വിപുലമായ ഇന്ത്യന്‍ വിവാഹ സീസണ് തുടക്കമാകുന്നതിനൊപ്പം ടാറ്റയില്‍ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജുവല്ലറി ബ്രാന്‍ഡ് ആയ തനിഷ്കും മുന്‍നിര പ്രീമിയം സ്ട്രീമിങ് സംവിധാനമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും സഹകരിച്ച് പുതിയ ഷോ ആയ ദി ഗ്രേറ്റ് ഇന്ത്യന്‍ ബ്രൈഡ് അവതരിപ്പിക്കും.
അഞ്ചു യഥാര്‍ത്ഥ വധുക്കളുടെ എന്നും സന്തോഷകരമായുള്ള ഈ പരമ്പര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ബ്രാന്‍ഡഡ് കണ്ടന്‍റ് ആന്‍റ് ക്രിയേറ്റീവ് സ്റ്റുഡിയോ ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ക്രിയേറ്റീവ് വര്‍ക്സും തനിഷ്കിന്‍റെ പ്രത്യേക വിവാഹാഭരണ ഉപ ബ്രാന്‍ഡ് ആയ റിവാ ബൈ തനിഷ്കും ചേര്‍ന്നാണ് ആശയാവിഷ്കാരം നടത്തി നിര്‍മിക്കുന്നത്.
ഇന്ത്യയിലെ വിവിധ സമൂഹങ്ങളിലും മേഖലകളിലും നിന്ന് തെരഞ്ഞെടുത്ത അഞ്ച് മികച്ച ഇന്ത്യന്‍ വധുക്കളെയാണ് ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. റിവാ ബൈ തനിഷ്ക് അവരെ ആകര്‍ഷകമായ വിവാഹ ആഭരണങ്ങള്‍ അണിയിക്കുന്നു. അവര്‍ നടി ശ്രിയ പില്‍ഗോണ്‍കറുമൊത്ത് തങ്ങളുടെ പ്രചോദനകരമായ യാത്രയുടെ ശക്തമായ കഥകള്‍ പങ്കു വെക്കുകയും ബോളിവുഡിലെ അമി പട്ടേലിന്‍റെ നേതൃത്വത്തിലുള്ള കലാകാരന്‍മാര്‍ അടങ്ങിയ സംഘം ഇതു ചിത്രീകരിക്കുകയും ചെയ്യുന്നു. മഹത്തായ ഇന്ത്യന്‍ വിവാഹത്തിന്‍റെ ആശയമാണ് സവിശേഷമായ വൈകാരിക ബന്ധത്തോടെ ദി ഗ്രേറ്റ് ഇന്ത്യന്‍ ബ്രൈഡ് പ്രദര്‍ശിപ്പിക്കുന്നത്.
തങ്ങളുടേതായ ആ ദിവസം സവിശേഷമാക്കി മാറ്റുന്നതിലുള്ള വന്‍ പരിശ്രമങ്ങള്‍ ഈ ഷോ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കുന്നു. അവരുടെ മെയ്ക്കപ്പുകള്‍, സ്റ്റൈലിങ്, ആഭരണങ്ങള്‍ എന്നിവ മുതല്‍ ഏറെ പ്രധാനപ്പെട്ട ഫോട്ടോഗ്രാഫി വരെയുള്ള വിവിധ രംഗങ്ങള്‍ സിനിമാ രൂപത്തില്‍ ഈ ഷോ ചിത്രീകരിക്കുകയും ഇതിലെ ഓരോ ഘടകവും സമൂഹത്തില്‍ എങ്ങനെ വിശദീകരിക്കപ്പെടുന്നു എന്നത് ഒപ്പിയെടുക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ നാത്, ഗുജറാത്തിലെ ചാന്ദഹാര്‍ തുടങ്ങി വിവിധ സമൂഹങ്ങളിലെ വധുവിന്‍റെ രീതികള്‍, അതിന്‍റെ വിവിധ ഘടകങ്ങള്‍ തുടങ്ങിയവയെല്ലാം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ദി ഗ്രേറ്റ് ഇന്ത്യന്‍ ബ്രൈഡില്‍ ഒപ്പിയെടുത്തിട്ടുണ്ട്. വധുവിന്‍റെ വേഷവിധാനത്തില്‍ ഓരോ ആഭരണങ്ങള്‍ക്കുമുള്ള പ്രാധാന്യം വ്യക്തമാക്കുകയും ഈ ആഭരണങ്ങളുടെ ഉല്‍ഭവം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് റിവാ ബൈ തനിഷ്ക് അവതരിപ്പിക്കുന്ന ഈ ഷോ.
ദി ഗ്രേറ്റ് ഇന്ത്യന്‍ ബ്രൈഡ് ഇക്കാലത്തെ വധുക്കളുടെ സൗന്ദര്യവും ശക്തിയും നിറഞ്ഞ വധുക്കളുടെ യഥാര്‍ത്ഥ കഥയാണ് അവതരിപ്പിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനിയുടെ തനിഷ്കിന്‍റെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു.
എല്ലാ പാരമ്പര്യങ്ങള്‍ക്കും വേണ്ടിയുള്ള ആഭരണങ്ങള്‍ എന്നതാണ് രാജ്യത്തെമ്പാടുമുള്ള വധുക്കള്‍ക്കായി റിവാ നല്‍കുന്ന വാഗ്ദാനം. ഇന്ത്യയിലെങ്ങുമുള്ള സംസ്കാരം മനസിലാക്കാനായുള്ള തങ്ങളുടെ എളിയ ശ്രമം ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സമൂഹങ്ങളിലെ വിവാഹ കീഴ്വഴക്കങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇടയാക്കി. ഈ ആചാരങ്ങളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ആഭരണങ്ങള്‍ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്തു. ഈ സംസ്കാരത്തെ കുറിച്ച് ആഴത്തിലുള്ള അറിവിന്‍റെ അടിസ്ഥാനത്തില്‍ മെനഞ്ഞെടുത്തവയും കരകൗശല വൈദഗ്ദ്ധ്യത്തിന് അതീവ ശ്രദ്ധ നല്‍കിക്കൊണ്ട് തയ്യാറാക്കിയവയുമാണ് അവ.
തങ്ങളുടെ ഉപഭോക്താക്കളുമായി സവിശേഷമായ ബന്ധം സ്ഥാപിക്കുന്ന ബ്രാന്‍ഡുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിലാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വിശ്വസിക്കുന്നതെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വക്താവ് പറഞ്ഞു.എപ്പിസോഡ് ഇവിടെ വീക്ഷിക്കാം. : https://www.hotstar.com/1260123498
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.