December 21, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (407)

കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലില്‍ ശനിയാഴ്ച്ച ഹരീഷ് ശിവരാമകൃഷ്ണന്റെ 'അഗം' ബാന്‍ഡ് എത്തും. കര്‍ണാടിക് റോക്കില്‍ പ്രശസ്തമായ അഗത്തിന് തലസ്ഥാനത്തും ആരാധകര്‍ ഏറെയാണ്.
തിരുവനന്തപുരം : ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പുറത്തിറങ്ങിയ "ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ " എന്ന സിനിമയുടെ അAണിയറ പ്രവർത്തകരെ ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
വിവിധ ദേശങ്ങളിലെയും സംസ്കാരങ്ങളിലെയും വാദ്യോപകരണങ്ങളുമായി സംഗീതകലാകാരർ. അവർ സദസ്സിനിടയിലൂടെ സഞ്ചരിച്ച് അനുവാദം വാങ്ങി സ്റ്റേജിലേക്ക്. ഊരാളിയുടെ സ്പാനിഷ്-ഇന്ത്യന്‍ മിക്‌സ് ഗാനത്തിന്റെ ബീറ്റോടെ ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി. തുടനൃന്ന് അർനഗിലെത്തിയ പിയെത്രോ നനൂചി എന്ന ഗായകനും റോക് ഫ്ലവേഴ്‌സ് എന്ന ഇറ്റാലിയന്‍ ബാന്‍ഡും ഒരുക്കിയ മള്‍ട്ടി-ഷോണർ ഹിപ്പ്‌ഹോപ്പില്‍ പാപ്പുവ ന്യൂ ഗിനിയില്‍നിന്നുള്ള ആൻസ്ലോമിൻ്റെ തദ്ദേശീയസംഗീതവും ആസ്വാദകകേരളത്തിനു നവീനാനുഭവമായി. ഊരാളിയുടെ ഹിറ്റ് ഗാനമായ 'വരിക വരിക പൊലിക' മുഴങ്ങുമ്പോഴേ കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തുറന്ന വേദിയിൽ കൂടിയ ആരാധകർ താളത്തിനൊപ്പം നൃത്തം തുടങ്ങി. തുമ്മരുത്, ഇഞ്ഞീം വേണം തുടങ്ങിയ പോപ്പുലര്‍ ഹിറ്റുകളുമായി ആസ്വാദകരെ ആനന്ദനൃത്തത്തിലെത്തിച്ച ബാൻഡ് നിറഞ്ഞ സദസിൻ്റെ സംഗീതബോധം അറിഞ്ഞുതന്നെ പാടി. കഥയും കാര്യവും ഉള്‍ക്കൊള്ളുന്ന ഊരാളിയുടെ പാട്ടുകളും ബസ്സും എല്ലാം തലസ്ഥാനത്തെ ആരാധകര്‍ ഏറ്റെടുത്തു. ഏറെയും ചെറുപ്പക്കാര്‍ ആയിരുന്ന സദസ്സിൻ്റെ പള്‍സ് അറിയുന്ന ഗാനങ്ങളും അതിലൂടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായി ഊരാളി വേദിയെ ത്രസിപ്പിച്ചു. റോക് ഫ്ലവേഴ്‌സ് എന്ന ഇറ്റാലിയന്‍ ബാന്‍ഡാണ് ഊരാളിക്ക് ശേഷം വേദിയിലെത്തിയത്. പിയെത്രോ നനൂചി നയിച്ച മള്‍ട്ടി-ഷോണര്‍ സംഗീതം മേളയ്ക്കു രാജ്യാന്തരവേദിയുടെ ഗാംഭീര്യം പകർന്നു. പുതിയകാലത്തിന്റെ തത്വചിന്തയും വികാരങ്ങളും അടങ്ങുന്ന ഗാനങ്ങളാണ് റോക് ഫ്ലവേഴ്‌സ് വേദിയിലെത്തിച്ചത്. പാപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ഗായകന്‍ ആന്‍സ്ലോമും ആസ്വാദകരുടെ പ്രിയം പിടിച്ചുപറ്റി. ഗായകനായും അഭയാര്‍ത്ഥികള്‍ക്കായുള്ള സാംസ്‌കാരിക വക്താവായും ആ രാജ്യത്തിൻ്റെ കൾച്ചറൽ അംബാസഡറായും ഒക്കെ പ്രശസ്തനാണ് ആൻസ്ലോം. അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനമായ 'ഐ വില്‍ ലവ് യൂ' ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ആന്‍സ്ലോം ഐഐഎംഎഫ് വേദിയില്‍ അവതരിപ്പിച്ചു. ആദ്യദിനത്തിലെ അവസാന പെര്‍ഫോമറായി എത്തിയ ആൻസ്ലോം പാപ്പുവാ ന്യൂ ഗിനിയന്‍ സംഗീതത്തിന്റെ പുത്തന്‍ ലോകമാണ് കോവളത്തിനായി അവതരിപ്പിച്ചത്.
തിരുവനന്തപുരം: ഒരു സബ്‌സ്‌ക്രിപ്ഷനിലൂടെ അനവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പ്രോഗ്രാമുകള്‍ ആസ്വദിക്കാനുള്ള അവസരവുമായി ഇന്ത്യയിലെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി. ഡിഷ് ടിവിയുടെ ഒടിടി പ്ലാറ്റ്‌ഫോമായ വാച്ചോയിലൂടെയാണ് മറ്റ് ഒടിടികളും ലഭ്യമാക്കുന്നത്. സീ5, ഡിസ്‌നി പ്ലസ് ഹോസ്റ്റാര്‍, ഹംഗാമ പ്ലേ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വാച്ചോയില്‍ ലഭിക്കും.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫാനായ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന നാന്‍സി റാണിയുടെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി. അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇരുപത്തിയേഴാമത് ഐ. എഫ്. എഫ്. കെയുടെ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക മന്ത്രി വി. എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സ്കൂൾ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ വർധിപ്പിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ടെക്‌നോപാര്‍ക്കിലേക്ക് ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ നടത്തുന്ന ബാക്ക് ടു ക്യാംപസ് പരിപാടികളുടെ ഭാഗമായി ഇന്നും നാളെയും (നവംബര്‍ 1, 2) ടെക്‌നോപാര്‍ക്കില്‍ കേരളപ്പിറവി ആഘോഷവും ഫ്‌ളീ മാര്‍ക്കറ്റും കലാപരിപാടികളും നടക്കും.
തിരുവനന്തപുരം; സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത വിമുക്തി ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ കോളേജുകളിൽ‌ പ്രവർത്തിക്കുന്ന വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ഫ്ളാഷ് മോബുകൾ നവംബർ 1 ന് നടക്കും.
കൊച്ചി: മൂന്നാറിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ബുള്ളറ്റില്‍ സാഹസിക ഉല്ലാസയാത്രയ്ക്ക് സൗകര്യമൊരുക്കി ക്ലബ് മഹീന്ദ്ര. ഇതിനു പുറമേ മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊളുക്കുമല തേയില എസ്റ്റേറ്റിലേക്കു ഉല്ലാസയാത്രയ്ക്ക് ക്ലബ്ബ് റിസോര്‍ട്ട് സൗകര്യമൊരുക്കിയിട്ടുണ്ട്.