കൊച്ചി: ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാത്തിനും അതിന്റേതായ സമയമുണ്ട്' നാടകത്തിന്റെ ആദ്യ അവതരണം നടന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കുട്ടികളുടെ നാടകവേദിയായ നാമാണ് നാടകം അവതരിപ്പിച്ചത്. യുദ്ധം കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക- വൈകാരിക ആഘാതങ്ങളാണ് യുദ്ധ വിരുദ്ധ ആക്ഷേപഹാസ്യ നാടകത്തിന്റെ പ്രമേയം.
ഇറാനിയന്‍ നാടകകൃത്ത് ബഹാറൂസ് ഖരിബ്പൂര്‍ രചിച്ച യുദ്ധ വിരുദ്ധ നാടകം എവരിത്തിങ്ങ് ഇന്‍ ഇറ്റ്സ് പ്രോപ്പര്‍ ടൈമിന്റെ മലയാള ആവിഷ്‌കാരമായ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് സംവിധാനം ചെയ്യ്തത് ഷേര്‍ളി സോമസുന്ദരമാണ്. എറണാകുളത്തെ 11 സ്‌ക്കൂളുകളിലെ 18 കുട്ടികള്‍ ചേര്‍ന്നാണ് നാടകം അവതരിപ്പിച്ചത് .
ഡിസംബര്‍ 26 മുതല്‍ 30 വരെ പാലക്കാട് നടക്കുന്ന നവരംഗ് ചില്‍ഡ്രന്‍സ് നാടക ഫെസ്റ്റിവലിലും ഈ നാടകം അവതരിപ്പിക്കും. 30ന് പാലക്കാട് ടൗണ്‍ ഹാളിലാണ് നാടകം അരങ്ങേറുക.