April 02, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (437)

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ഒക്ടോബർ രണ്ടിന് രാത്രി 7.11 ന് അയോധ്യയിൽ സരയൂ നദിക്കരയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും.
ഇന്ത്യാ ഗവൺമെൻറ്റിൻറ്റെ ഈ വർഷത്തെ ബസ്ററ് ആയുർവേദ വെൽനെസ്സ് സെന്റ്ററിനുള്ള നാഷണൽ ടൂറിസം അവാർഡ് തുടർച്ചയായി രണ്ടാം തവണയും, സോമ മണൽതീരം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റ്ററിനു ലഭിച്ചു.
മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളായ മധു (ജനനം: സെപ്റ്റംബർ 23, 1933 )വിന് പിറന്നാൾ ആശംസകൾ . തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തന്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര്‌ മാധവൻ നായർ.
സീ കേരളം ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച നൃത്ത റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഈ വരുന്ന ശനിയാഴ്ച (സെപ്റ്റംബർ 24) രാത്രി 7 മണി ക്ക് സംപ്രേഷണം ചെയ്യും. ഡാൻസ് റിയാലിറ്റി ഷോകളിൽ മികവിന്റെ പുത്തൻ തലങ്ങൾ താണ്ടിയ ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെയിലേയ്ക്ക് കടക്കുമ്പോൾ ഏറെ വിസ്മയകരങ്ങളായ നൃത്തപ്രകടങ്ങൾക്കാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഓസ്‌കാര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രമായ ഛെല്ലോ ഷോ ആണ് 95-ാമത് അക്കാദമി അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് മുതലായ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഗുജറാത്തി ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ആദ്യമായി ഒരുമിച്ച് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പൂജ ഇന്ന് (സെപ്റ്റംബർ 21) തിരുവനന്തപുരം പൂവാറുള്ള ഗീതു ഇന്റർനാഷണൽ ഹോട്ടലിൽ രാവിലെ 8.30ന് നടക്കും.
കൊച്ചി: മലയാളികളുടെ മനസില്‍ ചിരിയുടെ മേളം തീര്‍ക്കാനായി സീ കേരളം അവതരിപ്പിക്കുന്ന പുതിയ പരിപാടി - വൈഫ് ഈസ് ബ്യൂട്ടിഫുള്‍ - എത്തുന്നു. മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരങ്ങളും ചിരി രാജക്കന്‍മാരുമാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്.
ഓണംവാരാഘോഷത്തിന്റെ ഭാഗമായി നിശാഗന്ധിയില്‍ സെപ്തംബര്‍ 10ന് ചലച്ചിത്രതാരം നവ്യാ നായര്‍ അവതരിപ്പിച്ച നൃത്തസന്ധ്യ
കാസര്‍ഗോഡിന്റെ തനത് തുളുനാടന്‍ ബിരിയാണിയുടെ ദം പൊട്ടിക്കുന്ന മണം കനകക്കുന്നിലാകെ പരന്നു. പരമ്പരാഗത മസാലക്കൂട്ടുകളും സുഗന്ധ വ്യഞ്ജനങ്ങളും നെയ്യും ചേര്‍ന്ന ആവി പറക്കുന്ന ചിക്കന്‍ ബിരിയാണി രുചിക്കാന്‍ എത്തുന്നവര്‍ ഏറെ. എല്ലാവരുടെയും മനസും വയറും നിറയ്ക്കും വിധം കാസര്‍ഗോഡിന്റെ രുചിവൈവിധ്യം വിളമ്പുകയാണ് കഫെ കുടുംബശ്രീയിലെ ഭക്ഷ്യ മേളയില്‍. വര്‍ഷങ്ങളായി അന്തപുരിയിലെ വിവിധ പരിപാടികളില്‍ രുചി ഭേദങ്ങള്‍ വിളമ്പുന്ന കാസര്‍ഗോഡ്് സംഘമാണ് ഇവിടെയുമുള്ളത്. ബിരിയാണിക്ക് പുറമെ, കാന്താരി ചിക്കന്‍, പച്ചില മസാലകള്‍ ചേര്‍ത്ത ചിക്കന്‍ പൊള്ളിച്ചത്, ബട്ടര്‍ ചിക്കന്‍, കപ്പയും തലക്കറിയും, വിവിധതരം പുട്ടുകള്‍, മലബാറിന്റെ സ്വന്തം നെയ്പത്തിരിയും ചിക്കന്‍ സുക്കയും മറ്റ് വിഭവങ്ങളും ഇവിടെ നിന്നും രുചിക്കാം. ഓണസദ്യയ്ക്ക് ശേഷം രുചി വൈവിധ്യങ്ങള്‍ തിരക്കി കനകക്കുന്നിലെത്തുന്നവര്‍ക്ക് ഭക്ഷ്യമേള ഒരു മികച്ച 'ചോയ്‌സ്' ആകുന്നു. ആഹാര ശേഷം ഫ്രഷ് ജ്യൂസുകളോടൊപ്പം കരിമ്പിന്‍ ജ്യൂസും ആവശ്യാനുസരണം വാങ്ങി കഴിക്കാം. കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മ തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ തികച്ചും മായമില്ലാത്തതും വിശ്വസിച്ച് കഴിക്കാവുന്നതുമാണ്. ഈ രുചികള്‍ ആസ്വദിക്കാന്‍ ഇനി മൂന്ന് നാള്‍ കൂടി അവസരമുണ്ട്.
അനന്തപുരിയെ സംഗീതസാന്ദ്രമാക്കി 'ഔസേപ്പച്ചന്‍ നൈറ്റ്‌സ്'. നാല് പതിറ്റാണ്ടുകളായി പാട്ടുകളെ പൊന്നാക്കി മാറ്റിയ ഔസേപ്പച്ചന്റെ ഓണവിരുന്ന് സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. മഴ പെയ്ത് തോര്‍ന്ന സായം സന്ധ്യയില്‍ ജനപ്രിയ ഗാനങ്ങള്‍ നിശാഗന്ധിയില്‍ വിരിഞ്ഞപ്പോള്‍ ഹര്‍ഷാര്‍വത്തോടെ വേദി ഒന്നടങ്കം അത് സ്വീകരിച്ചു.
Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...