July 30, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (458)

ഷില്ലോംഗ്: 4 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഗ്ലോബൽ അഡ്വഞ്ചർ സ്‌പോർട്‌സ് സ്‌പോർട്‌സ് - “മേഘ കയാക് ഫെസ്റ്റിവൽ 2022” ഒക്‌ടോബർ 13 ന് ഉംതാം വില്ലേജിലെ മനോഹരമായ ഉംട്രൂ നദിയിൽ ആരംഭിക്കാൻ മേഘാലയ ഒരുങ്ങി.
നീലക്കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു
കൊച്ചി: കേരളത്തനിമയുള്ള ആഘോഷങ്ങളുടെ ഓര്‍മകളെ ഉണര്‍ത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമം പരിപാടിക്ക് വേള്‍ഡ് റെക്കോര്‍ഡ്. ഒരേ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പരിപാടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ റെക്കോര്‍ഡിന് അര്‍ഹരാക്കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ കെ. തോമസ് ജോസഫ് എന്നിവര്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ടീമില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. പരമ്പരാഗത ആഘോഷ കലാരൂപങ്ങളെ തനിമയോടെ അവതരിപ്പിച്ച് അവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഒരുമ ആഘോഷിക്കുന്നതിനുമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഈ പ്രത്യേക സംഗമം സംഘടിപ്പിച്ചത്. വ്യത്യസ്തതകള്‍ കൊണ്ട് ഏറെ സവിശേഷമായ നിമിഷങ്ങളാണ് ഇതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു. പൊതുജനങ്ങളെ ബാല്യകാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏറ്റെടുത്ത ഈ പ്രയത്‌നങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുക, ഈ ഉത്സവകാലം ഒത്തൊരുമയോടെ ആഘോഷിക്കുക എന്നതുമാണ് മെഗാ സംഗമം പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ഊഞ്ഞാലെന്നത് ഉല്ലാസത്തിന്റെയും ആസ്വാദനത്തിന്റെയും പ്രതീകമാണ്. ഈ മെഗാ സംഗമത്തിലൂടെ എല്ലാവരെയും ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി എന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി പരമ്പരാഗത രീതിയില്‍ മരവും കയറും ഉപയോഗിച്ചു നിര്‍മ്മിച്ച ഊഞ്ഞാലുകളില്‍ നിരവധി സന്ദര്‍ശകരാണ് ഉഞ്ഞാലാടിയത്. സിയാല്‍ സിഎഫ്ഒ ഷാജി ഡാനിയേല്‍, ചലച്ചിത്രതാരം ഷീലു എബ്രഹാം, ടെലിവിഷന്‍ താരം സബീറ്റ ജോര്‍ജ്ജ്, സൗത്ത് ഇന്ത്യന്‍ ്ബാങ്ക് എച്ച് ആര്‍ മേധാവിയും അഡ്മിനുമായ ടി. ആന്റോ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്കായി സൗജന്യമായി സംഘടിപ്പിച്ച പരിപാടിയില്‍ ചെണ്ടമേളം, സംഗീത മേള, വിര്‍ച്ച്വല്‍ റിയാലിറ്റി സോണ്‍ തുടങ്ങിയവും ഒരുക്കിയിരുന്നു. ഫോട്ടോ ക്യാപ്ഷന്‍ : ഒരേ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമത്തില്‍ നിന്ന്.
കൊച്ചി: ജീവിതസൗകര്യങ്ങളില്ലാത്ത 40000 കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുമായി പ്രമുഖ റസ്ട്രന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍.
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഗെയിമായ ടാക്കോ ടി@ജി ഗെയിം കളിച്ചാല്‍ സൗജന്യമായി മെക്‌സിന്‍ ഭക്ഷണം ക്രഞ്ചി ടാക്കോ പിന്റോ ബീന്‍ നേടാം.
ത്രീ–ഡിസാങ്കേതികവിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിൻ്റെ ടീസർ പുറത്തിറക്കി. അയോധ്യയിൽ സരയൂ നദിക്കരയിൽ നടന്ന പ്രൗഢ ഗംഗീരമായ ചടങ്ങിലായിരുന്നു ടീസർ റിലീസ് ചെയ്തത്.
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ഒക്ടോബർ രണ്ടിന് രാത്രി 7.11 ന് അയോധ്യയിൽ സരയൂ നദിക്കരയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും.
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ഒക്ടോബർ രണ്ടിന് രാത്രി 7.11 ന് അയോധ്യയിൽ സരയൂ നദിക്കരയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും.
ഇന്ത്യാ ഗവൺമെൻറ്റിൻറ്റെ ഈ വർഷത്തെ ബസ്ററ് ആയുർവേദ വെൽനെസ്സ് സെന്റ്ററിനുള്ള നാഷണൽ ടൂറിസം അവാർഡ് തുടർച്ചയായി രണ്ടാം തവണയും, സോമ മണൽതീരം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റ്ററിനു ലഭിച്ചു.
മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളായ മധു (ജനനം: സെപ്റ്റംബർ 23, 1933 )വിന് പിറന്നാൾ ആശംസകൾ . തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തന്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര്‌ മാധവൻ നായർ.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad

Popular News

ടാറ്റയുടെ മൂന്ന് പുത്തൻ എസ്‌യുവികൾ

ടാറ്റയുടെ മൂന്ന് പുത്തൻ എസ്‌യുവികൾ

Jul 30, 2025 16 സാങ്കേതികവിദ്യ Pothujanam

പത്തുലക്ഷം രൂപ ബജറ്റിൽ ശക്തവും സ്റ്റൈലിഷുമായ ഒരു എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ നിങ്ങൾക്ക് രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റയിൽ ന...