തിരുവനന്തപുരം: ഒരു സബ്‌സ്‌ക്രിപ്ഷനിലൂടെ അനവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പ്രോഗ്രാമുകള്‍ ആസ്വദിക്കാനുള്ള അവസരവുമായി ഇന്ത്യയിലെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി. ഡിഷ് ടിവിയുടെ ഒടിടി പ്ലാറ്റ്‌ഫോമായ വാച്ചോയിലൂടെയാണ് മറ്റ് ഒടിടികളും ലഭ്യമാക്കുന്നത്. സീ5, ഡിസ്‌നി പ്ലസ് ഹോസ്റ്റാര്‍, ഹംഗാമ പ്ലേ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വാച്ചോയില്‍ ലഭിക്കും.
ഒണ്‍ ഹേ തോ ഡണ്‍ ഹെ എന്ന പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്കായി നാല് പുതിയ പ്ലാനുകളാണ് വാച്ചോ വാഗ്ദാനം ചെയ്യുന്നത്. വാച്ചോ മിര്‍ച്ചി, വാച്ചോ മസ്തി, വാച്ചോ ധമാല്‍, വാച്ചോ മാക്‌സ് എന്നീ പ്ലാനുകള്‍ക്ക് യഥാക്രമം 49 രൂപ, 99 രൂപ, 199 രൂപ, 299 രൂപ എന്നീ നിരക്കുകളആണ് ഉള്ളത്. ഈ പ്ലാനുകളിലൂടെ ഒരു ലോഗിന്‍ ഉപയോഗിച്ച് കുറഞ്ഞത് അഞ്ചിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം ലഭിക്കും. വാച്ചോ മാക്‌സില്‍ പത്തിലധികം ഒടിടികളാണ് ഉപഭോക്താവിന് ലഭിക്കുക.
പദ്ധതിയുടെ അവതരണ ഓഫറായി ഡിഷ് ടിവി, ഡി2എച്ച്, സിറ്റി കേബിള്‍ ഉപഭോക്താക്കള്‍ക്ക് വാച്ചോയുടെ പുതിയ സേവനം ഒരു മാസത്തേക്ക് അധിക നിരക്ക് നല്‍കാതെ ഉപയോഗിക്കാന്‍ ആകും. ആപ്പ് അല്ലെങ്കില്‍ വെബ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍, ടാബ്ലെറ്റ്, ലാപ്‌ടോപ്പ്, ടിവി എന്നിവയിലൂടെ വാച്ചോ ഉപയോഗിക്കാം.