കൊച്ചി: കണ്‍സ്യൂമര്‍ മേഖലയിലെ മുന്‍നിരക്കാരായ ടൈറ്റന്‍ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ബ്രാന്‍ഡ് ആയ എര്‍ത്ത് പുറത്തിറക്കി. ഹൗസ് ഓഫ് ടൈറ്റനില്‍ നിന്നുള്ള എര്‍ത്ത്, ഉപഭോക്താക്കളെ ആഴത്തില്‍ മനസിലാക്കി രൂപകല്‍പന ചെയ്ത വനിതകള്‍ക്കുള്ള ഹാന്‍ഡ് ബാഗ് ബ്രാന്‍ഡ് ആണ്.
എല്ലാ വനിതകളും ഒരു ബാഗ് കൊണ്ടു നടക്കുകയും നിരവധി എണ്ണം സ്വന്തമായി സൂക്ഷിക്കുകയും ചെയ്യും. ഇങ്ങനെയുള്ള വന്‍ വിപണി സാധ്യതകള്‍ക്കിടയിലും ലഭ്യമായ ബാഗുകള്‍ മുഖ്യമായും അതിന്‍റെ പ്രദര്‍ശനപരമായ ഘടകങ്ങള്‍ മാത്രമാണു പരിഗണിക്കുന്നത്. ആരും കടന്നു ചെന്നിട്ടില്ലാത്ത ഈ മേഖലയുടെ സാധ്യതകളാണ് ടൈറ്റന്‍ കാണുന്നത്.
വനിതകള്‍ക്കായി ചിന്താപൂര്‍വം രൂപകല്‍പന ചെയ്ത എര്‍ത്ത് ബാഗുകള്‍ അവരുടെ ഓരോ ദിവസത്തേയും മെച്ചപ്പെടുത്തുന്നവയാണ്. ആവശ്യങ്ങളെ ആഴത്തില്‍ മനസിലാക്കി പ്രീമിയം നിലവാരത്തില്‍ രൂപകല്പന ചെയ്ത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുകയാണ് ടൈറ്റന്‍.
തങ്ങളുടെ ഉല്‍പന്നങ്ങളിലൂടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ ടൈറ്റന്‍ പുതിയ മേഖലകളിലേക്കു പോകുകയാണെന്ന് ടൈറ്റന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സി കെ വെങ്കടരാമന്‍ പറഞ്ഞു. വനിതകള്‍ക്കായുള്ള ബാഗുകളുടെ മേഖലയില്‍ വന്‍ സാധ്യതകളാണു തങ്ങള്‍ കാണുന്നത്. ടൈറ്റന്‍റെ മൂല്യവും വിശ്വാസ്യതയും വനിതാ ഉപഭോക്താക്കളെകുറിച്ചുള്ള അറിവും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിലുള്ള കഴിവുമാണ് എര്‍ത്ത് ബ്രാന്‍ഡ് പ്രതിനിധീകരിക്കുന്നത്. രൂപകല്‍പനയിലും ഉപയോഗത്തിലും കേന്ദ്രീകരിച്ചുള്ള ഒരു ബ്രാന്‍ഡ് അവതരിപ്പിക്കാന്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോലിക്കായുള്ള ബാഗുകള്‍, ടോള്‍ ടോട്ടുകള്‍, ഷോള്‍ഡര്‍ ബാഗുകള്‍, ഹാന്‍ഡ് ബാഗുകള്‍, സ്ലിങുകള്‍, ക്രോസ് ബോഡി, ക്ലച്ചുകള്‍, വോലറ്റുകള്‍ തുടങ്ങിയവയെല്ലാം എര്‍ത്ത് ഉല്‍പന്ന നിരയിലുണ്ട്. എര്‍ത്ത് ഉല്‍പന്ന നിരയില്‍ സവിശേഷമായവയാണ് ഡിലൈറ്റുകളും ഓര്‍ഗനൈസറുകളും.
പ്രത്യേക ബാഗുകളുടെ ശേഖരമാണ് ഡിലൈറ്റ്സ്. പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള നിരവധി ബാഗുകള്‍ ലഭ്യമെങ്കിലും അവയില്‍ പലതും സ്റ്റൈലീഷ് അല്ല. അമ്മമാര്‍ക്കുള്ള ബാഗുകളിലാണ് ഡിലൈറ്റ് ശേഖരം ആരംഭിക്കുന്നത്. ഇന്‍സുലേറ്റു ചെയ്ത പാല്‍ക്കുപ്പികള്‍ക്കായുള്ള ഭാഗം, ചെയ്ഞ്ചിങ് മാറ്റുകള്‍, നനഞ്ഞ തുണികള്‍ക്കായി വെള്ളം പിടിക്കാത്ത ഭാഗങ്ങള്‍, സ്ട്രോളറില്‍ ഘടിപ്പിക്കാനായി ഊരിയെടുക്കാവുന്ന സ്ട്രാപുകള്‍ തുടങ്ങിയവ ഇതിലുണ്ട്. അമ്മയുടേയും കുഞ്ഞിന്‍റേയും ചെറിയ ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള നിരവധി ചെറിയ പോക്കറ്റുകളും ഇതിലുണ്ട് .
യാത്രകളും സൗകര്യവും സ്റ്റൈലും ഒരുക്കുന്ന ഊരിമാറ്റാവുന്ന ഓര്‍ഗനൈസര്‍ ക്ലസ്റ്ററുകളും ഇവിടെയുണ്ട്. ആവശ്യാനുസരണം എസ്, എം, എല്‍, എക്സ്എല്‍ എന്നിങ്ങനെ വിവിധ സൈസുകളിലാണ് പാക്കുകള്‍ വരുന്നത്.
പാഡഡ് ഷോള്‍ഡറുകള്‍, കീ ഹോള്‍ഡറുകള്‍, വയര്‍ ഓര്‍ഗനൈസറുകള്‍, ഊരി മാറ്റാവുന്ന സാനിറ്റൈസര്‍ പൗച്ചുകള്‍, രഹസ്യ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടം, വിലപിടിച്ചവ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഇടം എന്നിവയെല്ലാം അടങ്ങുന്ന വിവിധ സൗകര്യങ്ങളാണ് എര്‍ത്ത് ബാഗുകളെ മികച്ചതാക്കുന്നത്.
ഈ സൗകര്യങ്ങളുള്ള എര്‍ത്ത് ബാഗുകള്‍ക്ക് 2595 രൂപ മുതല്‍ 5995 രൂപ വരെയാണ് വില. എര്‍ത്ത് ബ്രാന്‍ഡിന് 90-ല്‍ ഏറെ ബാഗുകളും രണ്ടു നിറങ്ങളിലായി നാലിലേറെ ഓര്‍ഗനൈസറുകളുമായാണുള്ളത്.