ഗോവ: അടുത്തിടെ സമാപിച്ച പർപ്പിൾ ഫെസ്റ്റിലെ പ്രതിനിധികളായ 47 ഭിന്നശേഷിക്കാർ പനാജിയിലെ പ്രശസ്തമായ മിരാമർ ബീച്ചിൽ നിന്നുള്ള കടൽ യാത്ര ആസ്വദിച്ചു ദൃഷ്ടി മറൈന്റെ പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളുടെ സഹായത്തോടെയായിരുന്നു അവർ കടലിൽ ഇറങ്ങിയത്.
ഗോവ ഗവൺമെന്റിന്റെ വികലാംഗർക്കായുള്ള സംസ്ഥാന കമ്മീഷണർ ഗോവയിൽ സംഘടിപ്പിച്ച "പർപ്പിൾ ഫെസ്റ്റ്: സെലിബ്രേറ്റിംഗ് ഡൈവേഴ്‌സിറ്റി" യിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 5000 പ്രതിനിധികൾ പങ്കെടുത്തു. ഭിന്നശേഷി സമൂഹത്തെയും അവരുടെ കഴിവുകളെയും കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം വൈവിധ്യത്തെ ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്നതായിരുന്നു മൂന്ന് ദിവസത്തെ ഉത്സവം കൊണ്ട് ലക്ഷ്യമിട്ടത്.
തലസ്ഥാനമായ പനാജിയിൽ നടന്ന പരിപാടികളിൽ, "ഫൺ അറ്റ് ദി ബീച്ച്" എന്ന പരിപാടി ഗോവ സംസ്ഥാനത്തിന്റെ നിയുക്ത ലൈഫ് സേവിംഗ് ആൻഡ് റെസ്ക്യൂ ഓർഗനൈസേഷനായ ദൃഷ്ടി മറൈൻ മേൽനോട്ടം വഹിച്ചു.
വീൽചെയറുകളിൽ പ്രതിനിധികൾക്ക് കടൽതീരത്തേക്കെത്താൻ സന്ദർശിക്കാൻ സഹായകമായ വിധത്തിൽ ഒരു റാമ്പ് ബീച്ചിൽ മായി സജ്ജീകരിച്ചിരുന്നു. മുംബൈ ആസ്ഥാനമായുള്ള സീഡീ വീൽചെയേഴ്‌സ് എന്ന കമ്പനിയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തസ്യാറുകളോട് കൂടിയ aപ്രത്യേക വീൽചെയറുകൾ വിതരണം ചെയ്തത്. രണ്ട് ലൈഫ് സേവർമാർ ഓരോ പ്രതിനിധിയെയും വെള്ളത്തിലേക്ക് ആനയിച്ചു, അവിടെ തിരമാലകളും തണുത്ത കടൽ വെള്ളവും അവർ ആസ്വദിച്ചു.
ദൃഷ്‌ടി മറൈനിലെ ഓപ്പറേഷൻസ് ഹെഡ് നവിൻ അവസ്‌തി പറഞ്ഞു, “ഇന്ത്യയിൽ നിന്നുള്ള വിവിധ പ്രതിനിധികളുടെ ബീച്ചിലെ സുഖസൗകര്യങ്ങൾ മേൽനോട്ടം വഹിക്കുന്നതിന് വികലാംഗർക്കായുള്ള സംസ്ഥാന കമ്മീഷണറുമായി ദൃഷ്‌തി സഹകരിക്കുന്നു. ഡൽഹി, ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഞങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. ദൃഷ്ടി മറൈനിന്റെ ലൈഫ് സേവേർസ് വ്യക്തികളെ നീന്താൻ സഹായിച്ചു, കടലും അതിന്റെ സന്തോഷവും അനുഭവിക്കാൻ അവർക്ക് അവസരം നൽകി.