December 07, 2024

Login to your account

Username *
Password *
Remember Me

നാടുണർത്തി നാടക കളരിക്ക് തുടക്കം

Nadunarthi Natak Kalari started Nadunarthi Natak Kalari started
തിരുവനന്തപുരം; പെരുമ്പറമുഴക്കി, നാടിനെ വിളിച്ചുണർത്തി നടൻ അലൻസിയറുടെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തൻതോപ്പ് ഭരതഗ്രഹത്തിൽ വെച്ച് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന തീയറ്റർ വർക്ക്ഷോപ്പിന് തുടക്കമായി.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി വർക്കഷോപ്പ് ഉദ്ഘാനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി. ക്യാമ്പ് ഡയറക്ടർ നടൻ അലൻസിയർ, ദേവേന്ദ്രനാഥ്, ജഫേഴ്സൻ, തുടങ്ങിയവർ പങ്കെടുത്തു.
നാടറിയും നാടകത്തിനായി ഒരു കളിയാട്ടം എന്ന പേരിൽ പുതിയ കാലഘട്ടത്തിലെ നാടക സംസ്കാരം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ്. തുടർന്നുള്ള ദിവസങ്ങളിൽ നാടക - സിനിമ രംഗത്തെ പ്രമുഖർ ക്യാമ്പുകൾ നയിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.