IMDb-യിലെ ഏറ്റവും ജനപ്രിയരായ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആഗോള സൂപ്പർ താരം ധനുഷ് ഒന്നാമത്, ആലിയ ഭട്ടും ഐശ്വര്യ റായ് ബച്ചനും തൊട്ടുപിന്നിൽ
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് IMDb ഉപഭോക്താക്കളുടെ യഥാർത്ഥ പേജ് കാഴ്ചകൾക്ക് അനുസരിച്ചാണ് റാങ്കിംഗുകൾ നിർണ്ണയിക്കുന്നത്
കൊച്ചി—സിനിമ, ടിവി, സെലിബ്രിറ്റി ഉള്ളടക്കങ്ങളുടെ ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ഉറവിടമായ IMDb 2022-ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യൻ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. IMDb-യിലെ 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർത്ഥ പേജ് കാഴ്‌ചകളെ അടിസ്ഥാനമാക്കിയാണ് അന്തിമമായ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദി ഗ്രേ മാൻ, തിരുചിത്രമ്പലം എന്നിവയുൾപ്പെടെയുള്ള വിജയം നേടിയ ബഹുഭാഷാ റിലീസുകളിൽ ആരാധകരുടെ താൽപര്യം വർധിപ്പിച്ച ധനുഷ് ആണ് ഇ വർഷം ഒന്നാം സ്ഥാനത്തുള്ള താരം.
IMDb 2022-ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യൻ താരങ്ങൾ
1. ധനുഷ്
2. ആലിയ ഭട്ട്
3. ഐശ്വര്യ റായ് ബച്ചൻ
4. രാം ചരൺ തേജ
5. സാമന്ത റൂത്ത് പ്രഭു
6. ഹൃത്വിക് റോഷൻ
7. കിയാര അദ്വാനി
8. എൻ.ടി. രാമറാവു ജൂനിയർ
9. അല്ലു അർജുൻ
10. യാഷ്
2022-ലെ ഏറ്റവും ജനപ്രിയരായ 10 ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ 2022-ൽ ഉടനീളം IMDb പ്രതിവാര റാങ്കിംഗ് ചാർട്ടിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ താരങ്ങൾ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർത്ഥ പേജ് കാഴ്ചകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റാങ്കിംഗുകൾ. ഇന്ത്യൻ സിനിമ, വെബ് സീരീസ്, താരങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ലോകമെങ്ങുമുള്ള ആളുകൾ IMDb-യെ ആശ്രയിക്കുന്നു. കൂടാതെ ഞങ്ങളുടെ ഏറ്റവും ജനപ്രിയരായ ഇന്ത്യൻ താരങ്ങളുടെ ടോപ്10 പട്ടിക ആഗോളതലത്തിലുള്ള ജനപ്രീതി നിർണ്ണയിക്കുന്നതിനും കരിയറിലെ നാഴികക്കല്ലുകളും വഴിത്തിരിവുകളും തിരിച്ചറിയുന്നതിനുള്ള മാനദണ്ഡമായി സ്വയം സ്ഥാപിച്ചു.
IMDb ഇന്ത്യയുടെ മേധാവിയായ യാമിനി പട്ടോഡിയ പറഞ്ഞു. “വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാർ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഇത് രാജ്യമെമ്പാടുമുള്ള കലാകാരന്മാരുടെ പ്രതിഭയുടെ വ്യാപ്തിക്കുള്ള തെളിവാണ്. ധനുഷിനെപ്പോലുള്ള നടന്മാർ അംഗീകരിക്കപ്പെടുകയും ഹോളിവുഡ് താരങ്ങളായ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ് എന്നിവരോടൊപ്പം അഭിനയിക്കുകയും ചെയ്യുമ്പോൾ തന്നെ, എൻ.ടി രാമറാവു ജൂനിയറും രാം ചരൺ തേജയും ആർആർആർ എന്ന ഏറ്റവും മികച്ച ചിത്രത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുന്നതിനും നമ്മൾ സാക്ഷ്യം വഹിച്ചു. നടി ഐശ്വര്യ റായ് ബച്ചന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവും നിരൂപകരുടെയും ആരാധകരുടെയും വ്യാപക പ്രശംസ നേടി.