April 25, 2024

Login to your account

Username *
Password *
Remember Me

നഗര വസന്തം: ജനത്തിരക്കിന്റെ ആദ്യദിനം

Urban Spring: First day of crowding Urban Spring: First day of crowding
തിരുവനന്തപുരം:നഗര വസന്തം പുഷ്പമേള ആദ്യ ദിവസം തന്നെ തലസ്ഥാന ജനത ഏറ്റെടുത്തു. ആദ്യ ദിനമായ ഇന്നലെ വൈകിട്ട് മൂന്നു മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രവര്‍ത്തി ദിവസമായിട്ടും വൈകുന്നേരത്തോടെ കനകക്കുന്നും പരിസരവും ജനത്തിരക്കിലമര്‍ന്നു. പതിവ് പുഷ്പമേളകളില്‍ നിന്നും വ്യത്യസ്ഥമായി ഇന്‍സ്റ്റലേഷനുകളും പൂച്ചെടികളും ഒത്തുചേരുന്ന പ്രദര്‍ശനം വ്യത്യസ്ഥമായ അനുഭവമായെന്ന് സന്ദര്‍ശകര്‍ പറഞ്ഞു. കനകക്കുന്നില്‍ ഒരുക്കിയ വൈദ്യുത ദീപാലങ്കാരവും വ്യത്യസ്ഥതകൊണ്ട് ശ്രദ്ധേയമായി. കനകക്കുന്നിനു മുന്നില്‍ സ്ഥാപിച്ച റെയില്‍ ഡിയറുകള്‍ വലിക്കുന്ന ക്രിസ്തുമസ് പപ്പയുടെ മഞ്ഞുവണ്ടിക്കു മുന്നില്‍ നിന്നു ഫൊട്ടോയെടുക്കാനും വന്‍ തിരക്കാണ്. കനകക്കുന്നില്‍ സജ്ജീകരിച്ചിട്ടുള്ള പൂച്ചെടികള്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്നു. നിരവധി വിദേശ ടൂറിസറ്റുകളും നഗരവസന്തത്തിന്റെ ആദ്യ ദിനത്തില്‍ കനകക്കുന്നിലെത്തി. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെത്തിയ വിദേശ, ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് നഗരവസന്തം കാഴ്ചയുടെ വിരുന്നാകുകയാണ്. ഇന്നു മുതല്‍ പുഷ്‌പോത്സവത്തിലേക്കുള്ള പ്രവേശനം ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 10 മുതല്‍ രാത്രി 12 മണിവരെ പ്രവേശനം അനുവദിക്കും. രാത്രി ഒരു മണിവരെ പ്രദര്‍ശനം നീണ്ടു നില്‍ക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.