July 19, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (397)

തൃശൂരില്‍ ഇനി നാടകക്കാലം, അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തര്‍ദേശീയ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
ബോളിവുഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. നാല് ദിവസത്തിൽ ലോകവ്യാപകമായി 429 കോടി രൂപയാണ് പത്താൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ.
കരിയറിലെ ആദ്യ 50 കോടി ചിത്രം ആഘോഷിച്ച്‌ ഉണ്ണിമുകുന്ദൻ. അയ്യപ്പനും, മലയാളികൾക്കും നന്ദിയെന്ന് നടൻ ഉണ്ണി മുകുന്ദൻ.
സിനിമ നിർമാണ മേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോക നിലവാരത്തിലേക്കുയർത്തണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലഭ്യമായ ആധുനിക സൗകര്യങ്ങളും അനുകൂല അന്തരീക്ഷവുമൊരുക്കി ചിത്രാഞ്ജലി സ്റ്റുഡിയോ മികച്ച ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം:ജനുവരിപ്പൂക്കള്‍ എന്ന പേരില്‍ വൈലോപ്പിള്ളി സംസ്കൃതിഭവനിൽ സംഘടിപ്പിച്ച നാടക സായാഹ്നം അരങ്ങിലെ വേറിട്ട അനുഭവമായി. രണ്ടു ലഘു നാടകങ്ങളാണ് നാടക സായാഹ്നത്തിന്റെ ഭാഗമായി അരങ്ങിലെത്തിയത്.
ത്രീഡിസാങ്കേതികവിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് തിയറ്ററുകളിലെത്താന്‍ ഇനി 150 ദിവസം മാത്രം. ചിത്രം ജൂണ്‍ 16ന് ആഗോളതലത്തില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍, ശീമാട്ടി സില്‍ക്‌സ് സിഇഒ ബീന കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സലൂണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ബ്യൂട്ടി പ്രൊഫഷണലുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള സലൂണില്‍ ആഡംബരാന്തരീക്ഷത്തില്‍ സെലിബ്രിറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മികച്ച ബ്യൂട്ടി ട്രീറ്റ്‌മെന്റുകളാണ് ലഭ്യമാക്കുന്നത്. സലൂണില്‍ എത്തുന്ന ഒരാള്‍ വര്‍ധിത സൗന്ദര്യത്തോടെയും നവോന്മേഷത്തോടെയുമാണ് തിരിച്ചുപോവുകയെന്ന് ഫാഷന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍ പറഞ്ഞു. ഉദ്ഘാടന പ്രത്യേക ഓഫറായി എല്ലാ സേവനങ്ങള്‍ക്കും 25% കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനുവരി 31 വരെയാണ് ലഭ്യമാകുക. 1997-ല്‍ ഫാഷന്‍ രംഗത്തെ പ്രമുഖനായ മൈക്കല്‍ ആഡം ഫ്രാന്‍സില്‍ തുടക്കം കുറിച്ച ഫാഷന്‍ ടിവി സലൂണ്‍, സ്പാ രംഗത്തിന് പുറമേ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, വസ്ത്രങ്ങള്‍, വിദ്യാഭ്യാസം, ഇവന്റ് തുടങ്ങി വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫാഷന്‍ ടിവി പ്രേക്ഷകര്‍ കമ്പനിയുടെ എല്ലാ ബിസിനസ് മേഖലകളെയും ഒരുപോലെ അംഗീകരിച്ചിട്ടുണ്ടെന്നും കാഷിഫ് ഖാന്‍ പറഞ്ഞു.
കൊച്ചി: സിനിമ താരം മഞ്ജു വാര്യർ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറയുകയുണ്ടായി.
ഗോവ: അടുത്തിടെ സമാപിച്ച പർപ്പിൾ ഫെസ്റ്റിലെ പ്രതിനിധികളായ 47 ഭിന്നശേഷിക്കാർ പനാജിയിലെ പ്രശസ്തമായ മിരാമർ ബീച്ചിൽ നിന്നുള്ള കടൽ യാത്ര ആസ്വദിച്ചു ദൃഷ്ടി മറൈന്റെ പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളുടെ സഹായത്തോടെയായിരുന്നു അവർ കടലിൽ ഇറങ്ങിയത്.
മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്. എസ്.എസ് രാജമൗലിയുടെ ആർആർറിന് പുരസ്‌കാരം. മികച്ച ഒറിജിനൽ സ്‌കോർ വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്.