December 21, 2024

Login to your account

Username *
Password *
Remember Me

ബിജു മേനോൻ നായകനായ കഥ ഇന്നുവരെ 13ന് ഒടിടിയില്‍ എത്തുന്നു

Biju Menon starrer Katha is coming to OTT till date on 13th Biju Menon starrer Katha is coming to OTT till date on 13th
ബിജു മേനോൻ നായകനായ കഥ ഇന്നുവരെ മേപ്പടിയാൻ ഫെയിം വിഷ്‍ണു മോഹനാണ് സംവിധാനം നിര്‍വഹിച്ചിരുന്നത്. തിയറ്ററുകളില്‍ സ്വീകാര്യത ലഭിക്കാത്ത ചിത്രം ഒടിടിയിലൂടെ എത്തുകയാണ്. മനോരമ മാക്സിലൂടെ വൈകാതെ ചിത്രം ഒടിടിയില്‍ എത്തുക.
നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്‍ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയവരും എത്തിയ ചിത്രം ഒടിടിയില്‍ 13ന് പ്രദര്‍ശനം തുടങ്ങും എന്ന് മനോരമ മാക്സ് പുതുതായി വ്യക്തമാക്കിയിട്ടുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നതും കഥ ഇന്നുവരെയുടെ സംവിധായകൻ വിഷ്‍ണു മോഹനാണ്. ഛായാഗ്രഹണം ജോമോൻ ടി ജോണാണ്. സംഗീതം അശ്വിൻ ആര്യനുമായ ചിത്രം ഒടിടിയില്‍ എത്തുമ്പോള്‍ ക്ലിക്കായേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ചിത്രം വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്‍ണു മോഹനൊപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്‍ണമൂർത്തി എന്നിവരും ചേർന്നാണ് ബിജു മേനോൻ നായകനായ കഥ ഇന്നുവരെ നിർമിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ. കേരളത്തിൽ വിതരണം ചെയ്‍ത്ത് ഐക്കൺ സിനിമാസും ഗൾഫിൽ വിതരണം നിര്‍വഹിക്കുക ഫാർസ് ഫിലിംസ് ആണ്.
കോസ്റ്റ്യൂംസ് ഇർഷാദ് ചെറുകുന്ന് ആണ്. മേക്കപ്പ് സുധി സുരേന്ദ്രൻ നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ ടോണി ബാബു. പ്രോജക്‌ട് ഡിസൈനര്‍ വിപിൻ കുമാറും ചിത്രത്തിന്റെ വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, സ്റ്റിൽസ് -അമൽ ജെയിംസ്, ഡിസൈൻസ് ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് 10ജി മീഡിയ, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരുമാണ് കഥ ഇന്നുവരെയുടെ മറ്റ് പ്രവര്‍ത്തകര്‍.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.