November 06, 2024

Login to your account

Username *
Password *
Remember Me

ഫഹദിനെ പ്രശംസിച്ച് രജനികാന്ത്

Rajinikanth praises Fahadh Rajinikanth praises Fahadh
വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ ഫഹദിനെ പ്രശംസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്. ഫഹദിനെ പോലൊരു നച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ പ്രകടനമാണ് വേട്ടയ്യനിൽ നടൻ കാഴ്ചവച്ചിരിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യൂ ഈവന്റിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്.
"വേട്ടയ്യനിൽ ഫഹദ് ഫാസിലിന്റെ ഒരു അസാധാരണമായ കഥാപാത്രമുണ്ട്. ഈ വേഷത്തെക്കുറിച്ച് അണിയറ പ്രവർത്തകർ പറഞ്ഞപ്പോൾ ആരാകും അത് അവതരിപ്പിക്കുക എന്ന് ഞാൻ ചിന്തിക്കുക ആയിരുന്നു. ഒടുവിൽ സംവിധായകൻ, എല്ലാവരോടും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും ഫഹദ് ഫാസിൽ മാത്രമെ ഈ റോളിന് ചേരൂ എന്നും പറഞ്ഞു. ഇതൊരു എന്റർടെയ്ൻമെന്റ് റോളാണ്. അതുകൊണ്ട് തന്നെ കാസ്റ്റിങ്ങിൽ ഞാൻ അത്ഭുതപ്പെട്ടു. കാരണം. ഫഹദിന്റെ വിക്രം, മാമന്നൻ എന്നീ സിനിമകൾ ഞാൻ കണ്ടതാണ്. രണ്ടിലും വില്ലനിസത്തോടുകൂടിയ സീരിയസ് കഥാപാത്രമായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ച പ്രകടനം ആയിരുന്നു ഫഹദ് കാഴ്ചവച്ചത്. ഫഹദ് എന്തൊരു കലാകാരനാണ്! അദ്ദേഹത്തെപ്പോലൊരു സ്വാഭാവിക കലാകാരനെ ഞാൻ മുൻപ് കണ്ടിട്ടില്ല. വാക്കുകൾക്കും അപ്പുറമാണ് ഫഹദ് ഫാസിൽ", എന്നായിരുന്നു രജനികാന്തിന്റെ വാക്കുകൾ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.