August 02, 2025

Login to your account

Username *
Password *
Remember Me

'കൂലി ഒരു ഇന്റലിജന്റ് പടമായിരിക്കും', അനിരുദ്ധ് രവിചന്ദര്‍

Coolie will be an intelligent film', says Anirudh Ravichander Coolie will be an intelligent film', says Anirudh Ravichander
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയെ കുറിച്ച് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കൂലി ഒരു ഇന്റലിജന്റ് പടം ആണെന്നാണ് അനിരുദ്ധ് രവിചന്ദറിന്റെ റിവ്യു.
ഒരുപാട് പ്രതീക്ഷകളുള്ള ചിത്രമാണ് കൂലിയെന്ന് അനിരുദ്ധ് രവിചന്ദര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇത് രജനികാന്ത് സാറിന്റെ ചിത്രമാണ്. ഞാനും അദ്ദേഹവും ഒന്നിച്ച സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. അതുപോലെ തന്നൊയാണ് ലോകേഷ് കനകരാജും. രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണ് ഇത്. ട്രെയിലര്‍ പോലും പുറത്തിറക്കിയില്ലെങ്കിലും ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. കൂലി ലോകേഷിന്റെ തിരക്കഥയിലെ മികവും പ്രകടമാക്കുന്ന ചിത്രം ആയിരിക്കും. ഇത് ഒരു ഇന്റലിജെന്റ് ഫിലിം ആയിരിക്കും എന്നും അനിരുദ്ധ് രവിചന്ദര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.