July 31, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (458)

കൊച്ചി: ഇന്ത്യയിലെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടെത്താനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് ഷോര്‍ട്ട്ഫിലിം ശില്‍പ്പശാലയും മത്സരവുമായ څടേക്ക് ടെന്‍چ നെറ്റ്ഫ്ളിക്സ് ഇന്ത്യ പ്രഖ്യാപിച്ചു.
കൊച്ചി: നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവേൽ ഒരുക്കിയ സ്‌പോർട്‌സ് ഡ്രാമ ചിത്രം ‘ആഹാ’ സീ കേരളം ചാനലിൽ വേൾഡ് ടെലിവിഷൻ പ്രീമിയറിനെത്തുന്നു.
കൊച്ചി: മലയാളി വീടുകളിലെ സ്ഥിര സാന്നിധ്യം, സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര "എരിവും പുളിയും" ആദ്യ എപ്പിസോഡുകളിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.
കൊച്ചി : അറുപത് വർഷത്തെ രുചി പെരുമയുമായി ഭക്ഷണ പ്രിയരുടെ ഇഷ്ട ബ്രാൻഡായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി കൊച്ചിയിലേക്ക്.
രണ്ടായിരത്തി പത്തൊൻപതിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ' മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ' എന്ന ചിത്രം തൊണ്ണൂറ്റി നാലാമത് അക്കാദമി അവാർഡ്സിന്റെ മത്സര പട്ടികയിൽ ഇടം പിടിച്ചു. ജനുവരി 21 ന് ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലാണ് മരയ്ക്കാറിന്റെ പേരും ഉള്ളത്. മരയ്ക്കാർ, ജയ് ഭീം. എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. പ്രിയദർശന് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിയ്ക്കുന്നത്. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. 2021 ഡിസംബർ 2-നാണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും റാമോജി ഫിലിം സിറ്റിയിലാണ് നടന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. ചിത്രത്തിന്റെ പോസ്റ്റ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വിദേശത്താണ് നടന്നത്. പ്രമുഖ ഓസ്കാർ കൺസൾട്ടേഷൻ സ്ഥാപനമായ കൊച്ചിയിലെ പ്രോജക്ട് ഇൻഡിവുഡിന്റെ നേതൃത്വത്തിലാണ് ചിത്രം ഓസ്കാറിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കൊച്ചി: മലയാളം മൂന്നാമത് സമയം മൂവി അവാർഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രൻസും മികച്ച നടിയായി നിമിഷ സജയനും മികച്ച സിനിമയായി ഹോമും മികച്ച സംവിധായകനായി റോജിൻ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കുറിയും വായനക്കാരാണ് സമയം മലയാളത്തിന് വേണ്ടി വിധികര്‍ത്താക്കളായത്.
കൊച്ചി: മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മിനിസ്‌ക്രീന്‍ സുപ്പര്‍സ്റ്റാഴ്‌സ് നിഷ സാരംഗും ബിജു സോപാനവും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തീരിച്ചെത്തിയിരിക്കുകയാണ്.
കൊച്ചി: മിനിസ്ക്രീൻ താരങ്ങളായ നിഷ സാരംഗും ബിജു സോപാനവും മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനൽ സീ കേരളത്തിലെ "എരിവും പുളിയും" പ്രോഗ്രാമിലൂടെ തിരികെയെത്തുന്നു. കിടിലൻ മേക് ഓവറിൽ തിരികെയെത്തുന്ന ഈ ആറംഗ കുടുംബം ടെലിവിഷൻ രംഗത്ത് മറ്റൊരു ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്.
കൊച്ചി: കര്‍ണാട്ടിക് വോക്കലിസ്റ്റും പത്മശ്രീ ജേതാവുമായ അരുണ സായ്റാം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം കുട്ടികളെ പഠിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള അവസരം ലഭിച്ചതിന്‍റെ ആവേശത്തിലാണ്.
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ പ്രിയ ഉപഭോക്താക്കള്‍ക്കായി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഷോപ്പിംഗ് ആഘോഷം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ ലുലു കണക്ട്, ലുലു ഫാഷന്‍ സ്റ്റോർ, ലുലു സെലിബ്രേറ്റ് അടക്കം ഉപഭോക്താക്കൾക്ക് നൽകിയ വൻ ഓഫറുകളും മൂന്ന് ദിവസം കൂടി തുടരും. ഗ്രോസറീസിലടക്കം വന്‍ വിലക്കുറവ് ഒരുക്കിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഗൃഹോപകരണങ്ങളുടെ വിലക്കുറവ് ആസ്വദിയ്ക്കാൻ ലുലു കണക്ടിലും, ഫാഷന്‍, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫറുകൾ സ്വന്തമാക്കാൻ ലുലു ഫാഷന്‍ സ്റ്റോറിലും, ലുലു സെലിബ്രേറ്റിലും കഴിഞ്ഞ നാല് ദിവസങ്ങളിലും നിരവധി പേരെത്തി. പ്രിയ ഉപഭോക്താക്കൾക്കായി അൻപത് ശതമാനം വരെ വിലക്കുറവാണ് ഷോപ്പിംഗ് ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തിരക്ക് കൂടി പരിഗണിച്ചാണ് ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്ന ഓഫർ ജനുവരി 12 വരെ നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2777777 എന്ന നമ്പറില്‍ ലുലു കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad

Popular News

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പു…

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടുത്തി

Jul 30, 2025 28 കേരളം Pothujanam

കല്‍പ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ‌ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂട...