December 21, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (407)

കൊച്ചി: സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം.
കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ആസ്റ്റര്‍ മമ്മ 2021' ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. പ്രശസ്ത സിനിമാതാരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനവും വിജയികളെ പ്രഖ്യാപിക്കലും നിര്‍വ്വഹിച്ചു.
#ഓൺലൈൻ ബുക്കിങിന് സൗകര്യം ഏർപ്പെടുത്തും. തിരുവനന്തപുരം; യാത്രക്കാർ കൂടുതൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മലക്കപ്പാറയിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുന്ന പദ്ധതിയുമായി കെഎസ്ആർടിസി.
കൊച്ചി : സീ എ സിക്സ്, ക്യാച്ച് എ ടാക്കോ കാംപയിനിലൂടെ ക്രിക്കറ്റ് ആവേശത്തിനു മാറ്റുകൂട്ടി ടാക്കോ ബെൽ. ഒക്ടോബർ 24 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു സിക്‌സ് അടിക്കുമ്പോൾ, ടാക്കോ പ്രേമികൾക്കും ക്രിക്കറ്റ് ആരാധകർക്കും ടാക്കോ ബെല്ലിൽ നിന്ന് ഒരു സൗജന്യ ടാക്കോ ലഭിക്കും. ഇന്ത്യ ആദ്യ മത്സരം കളിക്കുന്ന ഒക്ടോബർ 24 ന് കാംപയിൻ ആരംഭിക്കും. ക്രിക്കറ്റ് പ്രേമികൾക്ക് ടാക്കോ ബെൽ നമ്പറിലേക്ക് ടാക്കോ എന്ന് വാട്ട്സ്ആപ്പ് ചെയ്ത് ഏത് ഓർഡറിനോടൊപ്പവും സൗജന്യ ടാക്കോ നേടാം. ഒരു വാട്ട്സ്ആപ്പ് ക്യുആർ കോഡിലൂടെ ഈ ഓഫർ പ്രയോജനപ്പെടുത്താനാകും. എല്ലാ ഇന്ത്യൻ മത്സരങ്ങളിലും സെമി ഫൈനലുകളിലും ഫൈനലിലും ഈ ഓഫർ ബാധകമായിരിക്കും. ഇന്ത്യ സിക്സ് അടിക്കുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ടാക്കോ സമ്മാനമായി നൽകിക്കൊണ്ട് ഞങ്ങൾ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ക്രിക്കറ്റ് വിജയങ്ങൾ ആഘോഷിക്കുമ്പോൾ എല്ലാവരും ടാക്കോകൾ രുചിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു-യം ബ്രാൻഡ്‌സ് ഏഷ്യ പസഫിക് ആൻഡ് മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ അങ്കുഷ് തുലി പറഞ്ഞു. ടാക്കോ ബെൽ ആരാധകർക്ക് പുതിയതും ആവേശകരവുമായ അനുഭവങ്ങൾ നൽകാനുള്ള പ്രതിബദ്ധത ഞങ്ങൾ തുടരുന്നു. ഇന്ത്യയിൽ ക്രിക്കറ്റ് ഒരു മതമാണ്. വരുന്ന ക്രിക്കറ്റ് സീസണിൽ ആരാധകർക്ക് സമ്മാനം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഴത്തിലുള്ളതാക്കുന്നതിനുമുള്ള നിരവധി മാർഗങ്ങളിലൊന്നാണ് ക്രിക്കറ്റിനെ ഞങ്ങളുടെ ടാക്കോസുമായി സംയോജിപ്പിക്കുന്നത് എന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു-ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ ഫ്രാഞ്ചൈസി പങ്കാളിയായ ബർമൻ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഗൗരവ് ബർമൻ പറഞ്ഞു.
ഇന്ത്യ:രാജ്യത്ത് പ്രീമിയം കാറുകളുടെ ലീഡിംഗ് നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (HCIL), ഐശ്വര്യപൂര്‍ണമായ‘നവരാത്രി’ കാലയളവിന്‍റെ ആരംഭത്തില്‍,
തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന 25-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥകൃത്തും സംവിധായകനുമായ സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം ചെയ്യുന്നത്.
കൊച്ചി: അതിവേഗം വളരുന്ന മലയാളം ജനറൽ എന്റെർറ്റൈന്മെന്റ് ചാനലായ സീ കേരളം തങ്ങളുടെ ബ്രാൻഡ് അംബാസഡറായി അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായുള്ള പുതിയ പരസ്യ ചിത്രം അവതരിപ്പിച്ചു.
തിരുവനന്തപുരം: കോഴിക്കോട് സയനൈഡ് കൊലപാതകങ്ങളുടെ കുപ്രസിദ്ധമായ കഥ കേരളത്തെ പിടിച്ചുകുലുക്കിയിട്ട് അധികകാലമായിട്ടില്ല. 14 വർഷത്തിനിടെ ആറ് ദുരൂഹ മരണങ്ങൾ, കൊലപാതകിയെന്ന് ആരോപിക്കപ്പെട്ട ഒരാൾ - ജോളി അമ്മ ജോസഫ്.
ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും.
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം പൊങ്കൽ ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടർന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍വേഷമിടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . യുവി ക്രിയേഷൻ, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.