കൊച്ചി: കര്‍ണാട്ടിക് വോക്കലിസ്റ്റും പത്മശ്രീ ജേതാവുമായ അരുണ സായ്റാം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം കുട്ടികളെ പഠിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള അവസരം ലഭിച്ചതിന്‍റെ ആവേശത്തിലാണ്. ആര്‍ട്ടിയം അക്കാദമിക് ബോര്‍ഡില്‍ ചേര്‍ന്ന അവര്‍ കര്‍ണാട്ടിക് സംഗീതവിഭാഗത്തിന്‍റെ മേധാവിയായിരിക്കും. ആര്‍ട്ടിയം അക്കാദമി അവതരിപ്പിക്കുന്ന സവിശേഷമായ സംഗീത കോഴ്സുകളിലൂടെ തന്‍റെ വിപുലമായ സംഗീതജ്ഞാനവും അനുഭവവും ഉപയോഗപ്പെടുത്തി കഴിവുള്ളവരെ രൂപപ്പെടുത്താനും പരിശീലിപ്പിക്കാനുമുള്ള അവസരമാണിത്.
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി സംഗീതലോകത്ത് ഒട്ടേറെ സംഭാവനകള്‍ നല്കിയിട്ടുള്ള അരുണ സംഗീതരംഗം സമയത്തിന് അനുസരിച്ചും സാങ്കേതികമായ വളര്‍ച്ചയ്ക്ക് അനുസരിച്ചും വളരെ ഗൗരവതരമായി രൂപപ്പെട്ടുവരികയാണെന്നും ഉയര്‍ന്നുവരുന്ന ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് അദ്ധ്യാപന രീതികള്‍ മാറണമെന്നും വിശ്വസിക്കുന്നു.
ആര്‍ട്ടിയം അക്കാദമിക്കുവേണ്ടിയുള്ള അരുണ സായ്റാമിന്‍റെ ഏറ്റവും പുതിയ പ്രചാരണപരിപാടിയില്‍ സംഗീതവും സാങ്കേതികവിദ്യയും കൂട്ടിച്ചേര്‍ത്ത് പഠനം വളരെ എളുപ്പത്തിലാക്കാനും എല്ലാ പ്രായത്തിലുമുള്ള ഒട്ടേറെപ്പേര്‍ക്ക് പ്രാപ്യമാക്കുന്നതിനുമാണ് ശ്രമിക്കുന്നത്. പ്രചാരണ വീഡിയോയിലൂടെ അരുണ സായ്റാം കര്‍ണാട്ടിക് സംഗീതത്തോടുള്ള സ്നേഹവും അവര്‍ സ്വന്തംനിലയില്‍ സംഗീതത്തിന്‍റെ വഴിയൂടെ സഞ്ചരിച്ചത് എങ്ങനെയെന്നും വിശദീകരിക്കുന്നു. ലോകമെങ്ങുമുള്ള സംഗീതപ്രേമികള്‍ ഓരോരുത്തരേയും അരുണ സായ്റാം ആകര്‍ഷകമായ കര്‍ണാട്ടിക് സംഗീതകോഴ്സുകളിലേയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
പ്രചാരണ വീഡിയോയുടെ ലിങ്ക് : https://youtu.be/-fapowLIVkY
നൂതനവും പരിപൂര്‍ണവുമായ രീതിയില്‍ രൂപപ്പെടുത്തിയതാണ് ആര്‍ട്ടിയം അക്കാദമിയുടെ കര്‍ണാട്ടിക് സംഗീത കോഴ്സുകള്‍. പരിശീലനം നേടിയതും സാക്ഷ്യപത്രമുളളവരുമായ അദ്ധ്യാപകരാണ് നേരിട്ട് പരിശീലനം നല്കുന്നത്. കര്‍ണാട്ടിക് സംഗീതത്തിന്‍റെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കരിക്കുലമാണ് അരുണ സായ്റാമിന്‍റെ നേരിട്ടുള്ള മാര്‍ഗനിര്‍ദ്ദേശത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രകടനത്തെ അടിസ്ഥാനമാക്കി പഠനം നടത്താന്‍ അനുയോജ്യമായ കോഴ്സുകള്‍ എളുപ്പത്തിലും ലളിതമായും പഠിച്ചെടുക്കാം.
ഭാവിയിലെ സംഗീതജ്ഞരെ രൂപപ്പെടുത്താനുളള ആഗ്രഹത്തെക്കുറിച്ച് അരുണ സായ്റാം പറയുന്നു, 'സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനാല്‍ സംഗീതം പഠിക്കുകയെന്നത് വളരെ എളുപ്പമായിക്കഴിഞ്ഞു. സംഗീതം കേള്‍ക്കുക എന്നതിനപ്പുറം സംഗീതം പഠിക്കുന്നതില്‍ പ്രിയമുള്ളവരാണ് ഇന്ത്യക്കാര്‍. ഭാവിയിലെ സംഗീതജ്ഞരെ രൂപപ്പെടുത്തുന്നതില്‍ സാങ്കേതികവിദ്യ വലിയ തോതില്‍ സഹായകമാകുന്നുണ്ട്. ആര്‍ട്ടിയം അക്കാദമിയുടെ ഭാഗമാകുന്നതിലും ഭാവിയിലെ സംഗീതജ്ഞരെ രൂപപ്പെടുത്തുന്നതിലും സന്തോഷമുണ്ട്.'
ആര്‍ട്ടിയം മ്യൂസിക്കിന്‍റെ കര്‍ണാട്ടിക് സംഗീതവിഭാഗം മേധാവി എന്ന നിലയില്‍ അവര്‍ പറയുന്നു, 'ആര്‍ട്ടിയം അക്കാദമിയുമായുള്ള എന്‍റെ ബന്ധം സമയോചിതമാണ്. വര്‍ഷങ്ങളായി ഞാന്‍ ആരാധിച്ചിരുന്ന കലാരൂപമായ കര്‍ണാട്ടിക് സംഗീതത്തിലുള്ള എന്‍റെ വിജ്ഞാനവും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ആര്‍ട്ടിയം അക്കാദമിക് ബോര്‍ഡിന്‍റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ട്. സംഗീതപഠനത്തില്‍ സുവര്‍ണനിലവാരം പടുത്തുയര്‍ത്തുന്നതില്‍ സഹായം നല്കാന്‍ ഇതുവഴി സാധിക്കും.'
ഐതിഹാസിക കലാകാരിയായ അരുണ സായ്റാമിനെ ഉപയോഗപ്പെടുത്തി ഏറ്റവും പുതിയ പ്രചാരണപരിപാടി അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കോഴ്സ് സംഗീതനിപുണ തന്നെ അവതരിപ്പിക്കുന്നതിലൂടെ സംഗീതപ്രേമികളെ ശക്തിപ്പെടുത്തുന്നതിനും അവരുടെ നൈപുണ്യം വളര്‍ത്തുന്നതിനും പ്രഫഷണല്‍ സംഗീതജ്ഞരാകാനുള്ള അവരുടെ യാത്രയില്‍ ശക്തിപകരുന്നതിനും സഹായിക്കും. ആര്‍ട്ടിയം അക്കാദമിയില്‍ വ്യക്തിഗത ഡാഷ് ബോര്‍ഡ്, പഠനത്തിനുള്ള സങ്കേതങ്ങള്‍, വിര്‍ച്വല്‍ പരിശീലന മുറികള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിങ്ങനെയുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനും ആളുകള്‍ സംഗീതം പഠിക്കുന്ന രീതിയെത്തന്നെ മാറ്റിമറിക്കുന്നതിനും കൂടുതല്‍ അനുയോജ്യവും പങ്കാളിത്തമുള്ളതും കൂടുതല്‍ ഇടപഴകാന്‍ സാധിക്കുന്നതുമാക്കി മാറ്റും. സംഗീതരംഗത്തെ പ്രമുഖരില്‍നിന്ന് ഗുണമേന്മയുള്ള സംഗീതവിദ്യാഭ്യാസം നേരിട്ട് ലഭ്യമാക്കുന്നതിന് ഇതുവഴി സാധിക്കും.' ആര്‍ട്ടിയം അക്കാദമി സ്ഥാപകനും സിഇഒയുമായ ആഷിഷ് ജോഷി പറഞ്ഞു.
സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ കര്‍ണാട്ടിക് സംഗീതത്തെ ലോകമെങ്ങും ദശലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് എത്തിക്കുന്നതിനും അവരുടെ ചിറകിനു കീഴില്‍ പരിശീലനത്തിന് അവസരങ്ങളൊരുക്കുന്നതിനുമാണ് അരുണ സ്വപ്നം കാണുന്നത്. പുതുമയുള്ള, യുവനിരയിലുള്ളവരെ സഹായിക്കുന്നതിനും ലോകമെങ്ങുമുളള സംഗീതപ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിനും ആര്‍ട്ടിയം അക്കാദമിയുമായുള്ള അരുണയുടെ ബന്ധം സഹായിക്കും.