കൊച്ചി : അറുപത് വർഷത്തെ രുചി പെരുമയുമായി ഭക്ഷണ പ്രിയരുടെ ഇഷ്ട ബ്രാൻഡായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി കൊച്ചിയിലേക്ക്. ഡിണ്ടിഗൽ തലപ്പാക്കട്ടിയുടെ ആദ്യ ഫൈൻ ഡൈൻ ഇൻ റെസ്റ്ററന്റ് കളമശേരിയിലാണ് ആരംഭിച്ചത് . ഇതോടെ ഡിണ്ടിഗൽ തലപ്പാക്കട്ടിക്ക് കേരളത്തിൽ രണ്ട് റെസ്റ്ററന്റുകളായി. തിരുവനന്തപുരത്തെ റസ്റ്ററന്റ് കഴിഞ്ഞ മാസം ഉദ്‌ഘാടനം ചെയ്തിരുന്നു.
തനതായ രുചി പെരുമയിൽ ആഗോള പ്രശസ്തമാണ് ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി. സ്റ്റാർട്ടർ മുതൽ വിഭവസമൃദ്ധമായ ബിരിയാണി വരെ ഇവിടെ ലഭ്യമാണ്. ഏറെ ആരാധകരുള്ള തലപ്പാക്കട്ടി ബോൺലെസ് മട്ടൻ ബിരിയാണി, ചിക്കൻ ബിരിയാണി, ചിക്കൻ 65 ബിരിയാണി, ബ്ലാക്ക് പെപ്പർ ചിക്കൻ, ഫിഷ് 65, മട്ടൻ സുക്ക, ഗൺ ഫയർ ചിക്കൻ തുടങ്ങിയ നിരവധി വിഭവങ്ങൾ കളമശേരിയിലെ റസ്റ്ററന്റിൽ ലഭിക്കും.
84 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. നോർത്ത് കളമശേരിയിൽ ഡെക്കാത്തലോണിനു സമീപമാണ് ഡിണ്ടിഗൽ തലപ്പാക്കട്ടി റെസ്റ്ററന്റ് ആരംഭിച്ചിരിക്കുന്നത്.
കേരളത്തിലെ ബിരിയാണി പ്രിയരുടെ ഏറെ നാളായുള്ള ആവശ്യം നിറവേറ്റുകയാണെന്നും ഏറ്റവും രുചികരമായ ബിരിയാണി വിഭവങ്ങൾ ഗുണമേന്മയോടെ നൽകുകയാണ് ലക്ഷ്യമെന്നും ഡിണ്ടിഗൽ തലപ്പാക്കട്ടി റെസ്റ്ററന്റ്‌സ് സി.ഇ.ഒ അശുതോഷ് ബിഹാനി പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ കോവിഡ് പ്രോട്ടോക്കോളുകളുമനുസരിച്ച് കൊണ്ട് തന്നെ ഡിണ്ടിഗൽ തലപ്പാക്കട്ടിയുടെ രുചിഭേദങ്ങൾ ആസ്വദിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ കൈക്കൊള്ളും. കൂടാതെ അടുത്ത നാല് മാസത്തിനുള്ളിൽ കൊച്ചിയിൽ രണ്ടോ മൂന്നോ റെസ്റ്ററന്റുകളും തിരുവനന്തപുരത്ത് മൂന്നോ നാലോ റെസ്റ്ററന്റുകളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ 1957 ലാണ് ആദ്യ ഡിണ്ടിഗൽ തലപ്പാക്കട്ടി ഔട്ട് ലെറ്റ് ആരംഭിച്ചത്. നിലവിൽ ഇന്ത്യ, യു എസ് എ, യു എ ഇ, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലായി 90 ഔട്ട് ലെറ്റുകളാണുള്ളത്. തമിഴ്‌നാട്, കർണാടകം, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലായി 81 ഔട്ട്ലെറ്റുകളാണ് ഇന്ത്യയിലുള്ളത്. വ്യത്യസ്തതരം ഔഷധികൾ, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ , മാംസം എന്നിവ കൃത്യമായി സംയോജിപ്പിച്ചുള്ള പ്രത്യേക ചേരുവകളാണ് ഡിണ്ടിഗൽ തലപ്പാക്കട്ടി വിഭവങ്ങളുടെ രുചിയുടെ മുതൽക്കൂട്ട് .