July 31, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (458)

തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന 25-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥകൃത്തും സംവിധായകനുമായ സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം ചെയ്യുന്നത്.
കൊച്ചി: അതിവേഗം വളരുന്ന മലയാളം ജനറൽ എന്റെർറ്റൈന്മെന്റ് ചാനലായ സീ കേരളം തങ്ങളുടെ ബ്രാൻഡ് അംബാസഡറായി അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായുള്ള പുതിയ പരസ്യ ചിത്രം അവതരിപ്പിച്ചു.
തിരുവനന്തപുരം: കോഴിക്കോട് സയനൈഡ് കൊലപാതകങ്ങളുടെ കുപ്രസിദ്ധമായ കഥ കേരളത്തെ പിടിച്ചുകുലുക്കിയിട്ട് അധികകാലമായിട്ടില്ല. 14 വർഷത്തിനിടെ ആറ് ദുരൂഹ മരണങ്ങൾ, കൊലപാതകിയെന്ന് ആരോപിക്കപ്പെട്ട ഒരാൾ - ജോളി അമ്മ ജോസഫ്.
ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും.
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം പൊങ്കൽ ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടർന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍വേഷമിടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . യുവി ക്രിയേഷൻ, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.
100 നഗരങ്ങളിലായി 100 കിലോമീറ്ററുകള്‍ താണ്ടുന്ന 100 റൈഡുകള്‍ കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിരന്തരമായി പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ലോകത്തെമ്പാടുമുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി ഫോര്‍ റിയല്‍ ഹീറോസ് ആഗോള റൈഡ് സംഘടിപ്പിക്കുന്നു.
പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ രണ്ടാമത് പരവൂർ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചന്. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ചെയർമാനും പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രവി മേനോൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒന്നിക്കുന്നു.
കൊച്ചി: ഇന്ത്യയിലെ മുൻനിര അമ്യൂസ്മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ഈ ഡോട്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് പെൺമക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 2021 സെപ്റ്റംബർ 26ന് മാതാപിതാക്കളോടൊപ്പം വണ്ടർലാ സന്ദർശിക്കുന്ന ഒരു പെൺകുട്ടിക്ക് പാർക്കിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നു.
കൊച്ചി: വൈവിധ്യമാ൪ന്ന ജനപ്രിയ വീഡിയോ സ്ട്രീംമിംഗ് സ൪വീസുകളിൽ നിന്നുള്ള സവിശേഷമായ കണ്ടന്റുകൾ ആസ്വദിക്കാ൯ പ്രൈം അംഗങ്ങൾക്ക് അവസരമൊരുക്കുന്ന പ്രൈം വീഡിയോ ചാനലുകൾക്ക് ഇന്ത്യയിൽ തുടക്കമിട്ട് ആമസോൺ.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad

Popular News

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പു…

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടുത്തി

Jul 30, 2025 28 കേരളം Pothujanam

കല്‍പ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ‌ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂട...