April 02, 2025

Login to your account

Username *
Password *
Remember Me

ഹാലോവീൻ ദിവസം ടാക്കോ ബെല്ലിന്റെ ചീസീവീൻ പാർട്ടി

Taco Bell's Cheesevine Party on Halloween Taco Bell's Cheesevine Party on Halloween
കൊച്ചി: ഹാലോവീൻ ദിവസം ‍ഡൽഹിയിലെ ടാകോ ബെൽ സ്റ്റോറിൽ ചീസീവീൻ പാർട്ടി സംഘടിപ്പിച്ചു. ലോകം മുഴുവൻ ഹാലോവീൻ ആഘോഷിക്കുന്ന ദിവസം ഗ്രിൽഡ് ചീസ് ബറിറ്റോയും ക്വസഡില്ലയും ആഘോഷിക്കുന്നതിനു വേണ്ടിയാണ് ടാകോ ബെൽ ചീസീവീൻ പാർട്ടി ഒരുക്കിയത്.
ബോളിവുഡ് അഭിനേത്രിയും ഗായികയുമായ നൂപുർ സനന്റെ സാന്നിധ്യം ആഘോഷം കൂടുതൽ ആവേശമുള്ളതാക്കി.
ലോകം മുഴുവൻ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഉത്സവങ്ങളിലൊന്നായ ഹാലോവീൻ ഇന്ത്യയിലെ പുതിയ തലമുറക്കിടയിലും ജനപ്രീതി നേടിയിട്ടുണ്ട്. അത് ആഘോഷിക്കാനുള്ള അവസരമായി മാത്രമല്ല, അവരുടെ 'ട്രിക്ക്-ഓർ-ട്രീറ്റ്' വസ്ത്രങ്ങൾ ധരിക്കാനും ഇഷ്ടമുള്ള ആളുകളുമായി പാർട്ടി നടത്താനുമുള്ള അവസരമായാണ് അവർ കാണുന്നത്. ഈ ജനപ്രീതി പ്രയോജനപ്പെടുത്തിയാണ് ടാകോ ബെൽ റെസ്റ്റോറന്റിൽ അതുല്യവും ആവേശകരവുമായ ചീസിവീൻ തീം ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചത്.
ഹാലോവീൻ ഇന്ത്യയിൽ കൂടുതൽ പ്രചാരം നേടുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ ഗ്രിൽഡ് ചീസ് ബറിറ്റോയ്ക്കും ക്വസഡില്ലയ്ക്കും ലഭിച്ച മികച്ച പ്രതികരണം ചീസീവീൻ ആഘോഷിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ആഘോഷങ്ങളിൽ നൂപുർ സനനെ ഉൾപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ ആരാധകർക്ക് അതുല്യമായ ഒരനുഭവം നൽകി. പാർട്ടിക്ക് ലഭിച്ച ആവേശകരമായ പ്രതികരണം കാണുന്നതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണ്. കൂടുതൽ നൂതനവും അതുല്യവുമായ അനുഭവങ്ങൾ നൽകി ഞങ്ങളുടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ ഞങ്ങൾ കാത്തിരിക്കുകയാണ്-ടാകോ ബെൽ മാസ്റ്റർ ഫ്രാഞ്ചൈസി പാർട്ണറായ ബർമൻ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഗൗരവ് ബർമൻ പറഞ്ഞു.
ഭയപ്പെടുത്തുന്ന വസ്ത്രങ്ങളോ വിചിത്രമായ ഗെയിമുകളോ ആകട്ടെ, ഹാലോവീനിന്റെ മാന്ത്രികത എന്നെ വളരെ ചെറുപ്പം മുതലേ ആകർഷിച്ചിട്ടുണ്ട്. ടാക്കോ ബെല്ലിന്റെ ചീസീവീൻ ഞാൻ പങ്കെടുത്ത ഏറ്റവും ആവേശകരമായ പാർട്ടികളിൽ ഒന്നായിരുന്നു. എന്നെപ്പോലുള്ള ചീസ് പ്രേമികൾക്ക് പുതുതായി പുറത്തിറക്കിയ ഗ്രിൽഡ് ചീസ് ബറിറ്റോയും ക്വസഡില്ലയും തരുന്ന സന്തോഷം ചെറുതല്ല. ഈ ഹാലോവീൻ ശരിക്കും ഒരു ട്രീറ്റ് ആയിരുന്നു-നൂപൂർ സനൻ പറയുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...