July 02, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (457)

ഒന്നാം ഭാഗത്തിന്‍റെയും രണ്ടാം ഭാഗത്തിന്‍റെയും വലിയ വിജയത്തിന് ശേഷം അരണ്‍മനൈ സീരിസിലെ മൂന്നാമത്തെ പതിപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഹൊററും കോമഡിയുമെല്ലാം സമം ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന മൂന്നാം പതിപ്പില്‍ ആര്യ-റാഷി ഖന്ന ജോഡിയാണ് പ്രധാന ആകര്‍ഷണം. അരണ്‍മനൈ സീരിസിന്‍റെ സൃഷ്ടാവ് സുന്ദര്‍.സി തന്നെയാണ് മൂന്നാം പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്.
കൊച്ചി: ലോക ആത്മഹത്യാ പ്രതിരോധദിനത്തില്‍ മാനസികാരോഗ്യ സേവനരംഗത്തെ പ്രമുഖരായ എംപവറും ഗായകനും സംഗീതസംവിധായകനുമായ ആര്‍ജിത് സിംഗും ചേര്‍ന്ന് പ്രതീക്ഷയുടെ പുതിയ ഗാനം അവതരിപ്പിച്ചു.
കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ ജനപ്രിയ ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലർ ജോഡി ഡി കെ യും ജ്യോതിയും ഈ ആഴ്ചയിൽ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ സംഗീതാർദ്ര വേദിയിലെത്തുന്നു.
സ്ത്രീധന വിരുദ്ധപ്പോരാട്ടത്തിന്റെ തത്വശാസ്ത്രം ഒരു കയ്യിൽ എല്ലാവരും കാൺകെ ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ, മറച്ചുപിടിച്ച മറുകൈകൊണ്ട് സ്ത്രീധനം ഇപ്പോഴും അളന്നു തൂക്കിക്കോണ്ടിരിക്കുകയാണ് ശരാശരി മലയാളി.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏഴുപതാം ജന്മദിനത്തോടന് അനുബന്ധിച്ച് ആശംസാപ്രവാഹമാണ്. അര്‍ധരാത്രിയില്‍ തന്നെ സൂപ്പര്‍താരത്തിന്റെ വീടിന് പുറത്ത് നൂറ് കണക്കിന് ആരാധകരാണ് കാത്ത് നിന്നത്. കൃത്യം പന്ത്രണ്ട് മണിയോട് കൂടി കേക്ക് മുറിച്ചും ആര്‍പ്പുവിളികള്‍ നടത്തിയും മമ്മൂട്ടിയോടുള്ള സ്‌നേഹം പങ്കുവെച്ചിട്ടാണ് എല്ലാവരും മടങ്ങിയത്. മോഹൻലാൽ , ദിലീപ്, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ , മകനും നടനുമായ ദുൽഖർ സൽമാനും തുടങ്ങി സിനിമാ താരങ്ങളെല്ലാവരും തന്നെ ജന്മദിന സന്ദേശം അറിയിച്ച് കഴിഞ്ഞു.
ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്‌റെ ആക്ഷന്‍ ചിത്രം മിഷന്‍ ഇംപോസിബിള്‍ 7 ചിത്രീകരണം വീണ്ടും നിര്‍ത്തിവെച്ചു.
താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുന്നത് ഏതൊരു ഭാഷ എടുത്താലും പതിവാണ്.
ഹാസ്യതാരം എന്ന നിലയില്‍ വരനെ ആവശ്യമുണ്ട്, ഹോം എന്നീ ചിത്രങ്ങളില്‍ ഉള്‍പ്പെടെ ജോണി ആന്റണി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.
ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ വെച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ച് വരികയാണ്. താരപുത്രന്‍മാരുടെയും താരപുത്രികളുടെയും സമാഗമത്തിന് വഴിയൊരുക്കിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബോളിവുഡ് താരങ്ങളും തമിഴകത്തിന്റെ താരങ്ങളുമൊക്കെ മരക്കാറില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് പ്രണവാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്. കളിക്കൂട്ടുകാരിയായ കല്യാണി പ്രിയദര്‍ശനാണ് പ്രണവിന്റെ നായികയായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ത്ഥ്, അനി ശശി തുടങ്ങി താരപുത്രന്‍മാരും താരപുത്രികളുമെല്ലാം സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. ഇതാദ്യമായാണ് കല്യാണി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് മുന്‍പേ കരുതിയിരുന്നുവെങ്കിലും അടുത്ത് തന്നെ അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. കല്യാണിയുടെയും പ്രണവിന്റെയും നൃത്തച്ചുവടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കിടിലന്‍ നൃത്തച്ചുവടുകളുമായാണ് ഇരുവരും എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരുടെ ലുക്കുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫിലിം സിറ്റിക്ക് പുറമെ ഊട്ടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ മറ്റ് ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മഞ്ജു വാര്യരാണ്.
ബോളിവുഡ് യുവതാരങ്ങള്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴിച്ച നടത്തി. കരണ്‍ ജോഹര്‍ ആണ് യുവതാരങ്ങളുടെ യോഗം സംഘടിപ്പിച്ചത്. രാജ്യത്തിന്‍റെ പുരോഗതിയും സിനിമയിലെ പ്രശ്ങ്ങളുമെല്ലാം നരേന്ദ്രമോദിയുമായി യുവതാരങ്ങള്‍ പങ്കുവച്ചു. സിനിമയില്‍ നല്ല മാറ്റങ്ങള്‍ വരന്‍ ഈ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. സിനിമ ടിക്കെറ്റിന് വില കുറച്ചതിന് കരണ്‍ ജോഹര്‍ നരേന്ദ്ര മോദിയോട് നന്ദി അറിയിച്ചു. സല്‍മാന്‍ ഖാന്‍, ആമിർ ഖാന്‍, ഷാരൂഖാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.