March 29, 2024

Login to your account

Username *
Password *
Remember Me

സെപ്‌റ്റംബർ 26, ഡോട്ടേഴ്‌സ് ദിനത്തിൽ പെൺമക്കൾക്ക് വണ്ടർലാ പാർക്കിലേക്ക് സൗജന്യ പ്രവേശനം

free-admission-to-wonderla-park-for-girls-on-september-26-daughter-s-day free-admission-to-wonderla-park-for-girls-on-september-26-daughter-s-day
കൊച്ചി: ഇന്ത്യയിലെ മുൻനിര അമ്യൂസ്മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ഈ ഡോട്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് പെൺമക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 2021 സെപ്റ്റംബർ 26ന് മാതാപിതാക്കളോടൊപ്പം വണ്ടർലാ സന്ദർശിക്കുന്ന ഒരു പെൺകുട്ടിക്ക് പാർക്കിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നു. ഈ ഓഫർ ആദ്യത്തെ 1500 പേർക്ക് വീതം കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് എന്നീ പാർക്കുകളിൽ ലഭ്യമാണ്.
സന്ദർശകരുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി കുറഞ്ഞത് രണ്ടാഴ്ച്ച മുൻപെങ്കിലും കോവിഡ് -19 വാക്‌സിന്‍റെ ഏതെങ്കിലും ഒരു ഡോസ് സ്വീകരിച്ചവർക്കും, 72 മണിക്കൂറുകൾക്ക് മുൻപ് എടുത്ത ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ഒരു മാസം മുൻപുള്ള കോവിഡ്-19 പോസറ്റീവ് റിപ്പോർട്ട് ഹാജരാക്കുന്നവർക്കോ മാത്രമായിരിക്കും പാർക്കിൽ പ്രവേശനം അനുവദിക്കുന്നത്. മുകളിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ നിറവേറ്റുന്ന മുതിർന്നവർക്കൊപ്പം കുട്ടികൾക്കും പാർക്ക് സന്ദർശിക്കാവുന്നതാണ്.
Rate this item
(0 votes)
Last modified on Sunday, 26 September 2021 04:48
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.