April 02, 2025

Login to your account

Username *
Password *
Remember Me

മരക്കാർ അറബിക്കടലിന്റെ സിംഹം: ഡിസംബർ 2ന് തിയറ്ററുകളിൽ

Marakkar is the lion of the Arabian Sea: in theaters on December 2 Marakkar is the lion of the Arabian Sea: in theaters on December 2
മോഹൻലാൽ- പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഡിസംബർ 2ന് ലോകമെമ്പാടുമുള്ളതിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, മോഹൻലാൽ തുടങ്ങിയവരാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്.'ഡിസംബർ രണ്ട് മുതൽ മരക്കാർ തിയറ്ററുകളിൽ തന്നെ എക്സ്പീരിയൻസ് ചെയ്യുക' എന്ന കുറിപ്പോടെ ആയിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്.
ഒടിടിയിലേക്ക് വിടാനായിരുന്നു തീരുമാനമെങ്കിലും മന്ത്രി സജി ചെറിയാന് ഉൾപ്പടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തിയറ്റർ റിലീസ് പ്രഖ്യാപിക്കുക ആയിരുന്നു. റിലീസ് സമയം ആവുമ്പോഴേക്കും തിയറ്ററുകളില്‍ 75 ശതമാനം സീറ്റുകളിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാറിന്‍റെ തിയറ്റര്‍ റിലീസ് യാഥാര്‍ഥ്യമായത്.
മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. ചമയം പട്ടണം റഷീദ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...