November 25, 2024

Login to your account

Username *
Password *
Remember Me

പ്രണയത്തിന്റെ 100 ദിനങ്ങൾ : ഹൃദയങ്ങൾ കീഴടക്കി "പ്രണയവർണ്ണങ്ങൾ" നൂറാം എപ്പിസോഡിലേക്ക്

100 Days of Love: Conquering Hearts to the 100th episode of "Colors of Love" 100 Days of Love: Conquering Hearts to the 100th episode of "Colors of Love"
കൊച്ചി: ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ "പ്രണയവർണ്ണങ്ങൾ" പ്രണയത്തിൽ ചാലിച്ച ദൃശ്യവിരുന്നൊരുക്കി നൂറു എപ്പിസോഡുകൾ പിന്നിടുന്നു. ഫാഷൻ മേഖലയിലെ ഗ്ലാമറസ് താരങ്ങളായെത്തിയ റിച്ചാർഡും സ്വാതിയും അപർണ്ണയും സിദ്ധാർഥുമായി പ്രേക്ഷകർക്കിടയിൽ മായാത്ത ഒരിടം സ്വന്തമാക്കി. വേറിട്ട കഥാതന്തുവും കഥാപാത്രങ്ങളും ഈ പരമ്പരയെ പതിവ് പരമ്പരകളിൽ നിന്നും വ്യത്യസ്തമാക്കി.
മിനിസ്ക്രീനിലെ മിന്നും പ്രണയ ജോഡികളായി മാറിയ അപർണ്ണയും സിദ്ധാർഥും പതിവ് പ്രണയസങ്കലപങ്ങളെ തിരുത്തിയെഴുതി പ്രേക്ഷകരെ ഒന്നടങ്കം ആരാധകരാക്കി മാറ്റി. ഫാഷൻ ലോകത്ത് അറിയപ്പെടുന്ന ഒരു ഡിസൈനറാകണം എന്ന ആഗ്രഹവുമായി അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഏറ്റെടുത്ത കാര്യങ്ങൾ ഏറ്റവും ഭംഗിയായി ചെയ്തുതീർക്കുന്ന അപർണയുടെയും അതേ മേഖലയിൽ ഇതിനകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സിദ്ധാർത്ഥിന്റെയും അതിമനോഹരമായ പ്രണയത്തിൻ്റെ നിറഭേദങ്ങളുമായി പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയ പരമ്പര, തുടക്കത്തിലേ ഉദ്വേഗഭരിതമായ നിമിഷങ്ങൾ പിന്നിട്ട് സിദ്ധാർത്ഥിനും അപർണ്ണയ്ക്കും ഇടയിൽ മൊട്ടിട്ട പ്രണയത്തിന്റെ മനോഹരകാവ്യം പകർത്തുകയാണിപ്പോൾ.
പ്രേക്ഷകർ കാത്തിരിക്കുന്ന പ്രണയകഥയുടെ മനോഹരനിമിഷങ്ങളുമായെത്തുന്ന "പ്രണയവർണ്ണങ്ങൾ" എല്ലാ ദിവസവും രാത്രി 7 മണിക്ക് സീ കേരളം ചാനലിൽ കാണാം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.