കൊച്ചി: ഏറ്റവും ഒടുവിലത്തെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 3.5 കോടിയിലേറെ ജനങ്ങളാണുള്ളത്. ഇവരില്‍ 46 ശതമാനത്തിലേറെ വിയെ തങ്ങളുടെ പ്രിയപ്പെട്ട നെറ്റ് വര്‍ക്ക് സേവനദാതാവായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ട്രായുടെ ഏറ്റവും പുതിയ ഡാറ്റ ചൂണ്ടിക്കാട്ടുന്നു. 1.64 കോടിയിലേറെ വരിക്കാരുമായി വി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാര്‍ക്ക് സേവനം നല്‍കുന്നു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവന അനുഭവങ്ങള്‍ ലഭ്യമാക്കാനായി നിരവധി നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച വി സംസ്ഥാനത്തെ ഏറ്റവും പ്രിയപ്പെട്ട 4ജി ശൃംഖല എന്ന സ്ഥാനത്തും തുടരുകയാണ്.
വി - ഏറ്റവും വിശ്വസനീയമായ ശൃംഖല
ഈ സര്‍ക്കിളിനുള്ളില്‍ 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ്, 2500 മെഗാഹെര്‍ട്സ് എന്നിങ്ങനെ വിവിധ ബാന്‍ഡുകളിലായി 114.8 മെഗാഹെര്‍ട്സ് സ്പെക്ട്രമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സ്പെക്ട്രമുള്ളത് വിയെ കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവന ദാതാവായി മാറ്റുന്നു.
മികച്ച വോയ്സ് വ്യക്തതയും കെട്ടിടങ്ങള്‍ക്കകത്തുള്ള സേവനവും ഉറപ്പാക്കാന്‍ കേരളത്തില്‍ 4ജിയില്‍ ഏറ്റവും ഫലപ്രദമായ 900 മെഗാഹെര്‍ട്സ് ആണ് വി വിനിയോഗിച്ചിരിക്കന്നത്. കേരളത്തില്‍ 4ജി ശേഷിയുള്ള 25000 മെഗാഹെര്‍ട്സ് ഉള്ള ഏക സ്വകാര്യ ശൃംഖല വി ആണ്.
സംസ്ഥാനത്തെ ഓരോ മുക്കിലും മൂലയിലും ശൃംഖലയെ എത്തിക്കാനായി വി 2181 ബ്രോഡ്ബാന്‍ഡ് ടവറുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. ഇതുവഴി കേരളത്തിന്‍റെ ആകെ ജനസംഖ്യയുടെ 97.3 ശതമാനത്തിനും 4ജിയില്‍ കവറേജ് ലഭ്യമാക്കുന്നു.
വി തങ്ങളുടെ എല്ലാ 3ജി ഉപഭോക്താക്കളേയും 4ജിയിലേക്ക് അപ്ഗ്രേഡു ചെയ്യുകയും സ്പെക്ട്രം റീ ഫാമിങ് ചെയ്തു കൊണ്ട് 4ജി ശേഷിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു.