April 25, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (437)

ദില്ലി: രണ്ട് ഡോസ് കൊവിഷീൽഡ് (Covishield) എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ (Quarantine)വേണമെന്ന നിർദ്ദേശം യുകെ (United Kingdom) പിൻവലിച്ചു. രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം.
ദില്ലി: എയർ മാർഷൽ വി ആർ ചൗധരി വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിലുള്ള മേധാവി ആർ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാൻ ഇരിക്കെയാണ് തീരുമാനം. നിലവിൽ എയർ സ്റ്റാഫ് വൈസ്.ചീഫാണ് ചൗധരി.
ദില്ലി: ഇന്ത്യയില്‍ എത്തിയ സിഐഎ ഉദ്യോസ്ഥന് ഹവാന സിന്‍ഡ്രോം കണ്ടെത്തിയതായി റിപ്പോർട്ട്. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിനൊടൊപ്പം ഇന്ത്യ സന്ദർശിച്ച ഉദ്യോഗസ്ഥനാണ് ഹവാന സിന്‍ഡ്രോം ബാധിച്ചതെന്നാണ് വിവരം.
ദില്ലി: അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തില്‍ പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ്.
ദില്ലി: ജമ്മുകാശ്മീരിലെ ഉദംപൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് രണ്ട് സൈനികർ മരിച്ചു. മേജ‍ർമാരായ രോഹിത് കുമാർ, അനൂജ് രാജ്പുത്ത് എന്നിവരാണ് മരിച്ചത്. ചീറ്റ ഹെലികോപ്റ്ററില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
മുംബൈ: ഗാന്ധിയെ വധിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന് പ്രസംഗിച്ചതിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്ദേ എന്നയാൾ നൽകിയ ഹർജിയാണ് തള്ളിയത്.
ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ബ്രിട്ടൺ ക്വാറൻറൈൻ നിർബന്ധമാക്കി. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിർദേശങ്ങളിൽ കൊവിഷീൽഡിന്റെയും കൊവാക്സീൻറെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്സീനെടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ദില്ലി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച വാക്സീൻ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു. ഒക്ടോബറോടെ വാക്സീൻ മൈത്രി വീണ്ടും തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
ദില്ലി: രാജ്യത്ത് ഇന്നലെ 30256 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 295 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,18,181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞു എന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.
ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച് മുതിർന്ന നേതാവ് അംബിക സോണി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജി വച്ചതോടൊണ് പുതിയ മുഖ്യമന്ത്രിക്കായി കോൺഗ്രസ് ചർച്ച ആരംഭിച്ചത്.