December 04, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (447)

കൊച്ചി: മാര്‍സ് റിഗ്ലിയുടെ ഗ്യാലക്സി ഇന്ത്യക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. പൂനെയിലെ ഖേഡിലുള്ള ചോക്ലേറ്റ് ഫാക്ടറിയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന മാര്‍സ് റിഗ്ലിയുടെ രണ്ടാമത്തെ ലെഗസി ചോക്ലേറ്റ് ബ്രാന്‍ഡാണ് ഗ്യാലക്സി.
ഡല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ ശ്രീ. വേണു ശ്രീനിവാസന് ഇന്ന് രാഷ്ട്രപതി ഭവനില്‍ വെച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. റാം നാഥ് കോവിന്ദ് പത്മഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു.
ചെന്നൈ: 2015 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ചെന്നൈയിൽ പെയ്യുന്നത്. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. . ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ ചെന്നൈ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
മുംബൈ:ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ഇതുവരെ അന്വേഷണം നടത്തിയിരുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി. കേസിൽ ഇനി അന്വേഷണം നടത്തുക മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം .
ഇന്ത്യ: ഈ വർഷത്തെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്, 17-ാമത് വാർഷിക പതിപ്പിന്റെ ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടികയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥിയും. കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിം എന്ന പതിനഞ്ച് വയസുകാരനാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.
ദില്ലി: പെട്രോൾ - ഡീസൽ വിലയിലെ മൂല്യവർധിത നികുതി കുറക്കുന്നതിൽ തർക്കം തുടരുന്നു. ബിജെപിയുടെ സമ്മ‍ർദത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ.
ആഗോള ഡിജിറ്റല്‍ അനലിറ്റിക്സ്, ഡാറ്റാ എഞ്ചിനീയറിങ്, കണ്‍സള്‍ട്ടിങ് സര്‍വീസ് സ്ഥാപനമായ ലേറ്റന്‍റ് വ്യൂ അനലിറ്റിക്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന 2021 നവംബര്‍ 10 മുതല്‍ 12 വരെ നടക്കും.
ദില്ലി: കൊവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ അടക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.കന്നട നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ ഉൾപ്പടെ നിരവധിപ്പേർ ആദാഹരഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കൊച്ചി: കരസേനയിലെ എല്ലാ റാങ്കുകളിലും സേവനമനുഷ്ഠിക്കുന്നതും വിരമിച്ചവരുമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഐസിഐസിഐ ബാങ്കും ഇന്ത്യന്‍ ആര്‍മിയും തമ്മിലുള്ള ധാരണാ പത്രം പുതുക്കി. ഡിഫന്‍സ് സാലറി അക്കൗണ്ട് വഴിയാണ് വര്‍ധിപ്പിച്ച തോതിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക.