April 26, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (437)

തിരുവനന്തപുരം: അവയവദാനത്തിന്‍റെ പ്രസക്തിയെക്കുറിച്ച് രാജ്യമെമ്പാടും ബോധവത്കരിക്കാന്‍ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശികളായ ബാല്‍ശേഖര്‍ചിപാന-നമിതാദത്ത ദമ്പതികള്‍. സ്വന്തം മകള്‍ക്ക് വൃക്കമാറ്റിവയ്ക്കേണ്ടിവന്നപ്പോള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളാണ് ബോധവത്കരണയജ്ഞത്തിന് പ്രേരിപ്പിച്ചത്.
ദില്ലി: കുട്ടികൾക്ക് കൊവിഡ‍് വാക്സീൻ നൽകാനുള്ള തീരുമാനം അശാസ്ത്രീയമെന്ന് എയിംസിലെ സീനിയർ എപ്പിഡമോളജിസ്റ്റ്. ജനുവരി മൂന്ന് മുതൽ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സീൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ എയിംസിലെ സാംക്രമികരോഗ വിദ​ഗ്ധന്റെ പ്രതികരിച്ചു.
ദില്ലി: ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ തൊണ്ണൂറ്റിയേഴാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം. വാജ്പേയിയുടെ സമാധി സ്ഥലമായ ദില്ലിയിലെ സദൈവ് അടലിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പാർച്ചന നടത്തി.
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ കർശന നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്. ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട് ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. രാജസ്ഥാനും പശ്ചിമ ബംഗാളിനും പിന്നാലെ ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമ നിര്‍മ്മാണം നടപ്പിലാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ട് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര ആർ.വി.എസ്.എഫ്. ന്റെ പിന്തുണയുമായി മഹാരാഷ്ട്ര ഗവൺമെന്റ്
ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്താനുള്ള ബില്ല് കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ കോൺഗ്രസിൽ ഭിന്നത.
ദില്ലി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.
കൊച്ചി: ഭാരത് സർക്കാരിൻറെ റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയം, ഐഐടി മദ്രാസ്, മാപ്സ്, ജിയോസ്‌പേഷ്യൽ, ലൊക്കേഷൻ അധിഷ്‌ഠിത ഐഒടി എന്നിവയ്‌ക്കായുള്ള ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഡാറ്റ ആന്റ് ടെക്‌നോളജി പ്രൊഡക്ട് ആൻഡ് പ്ലാറ്റ്‌ഫോം കമ്പനിയായ മാപ്‌മൈഇന്ത്യയും ഡ്രൈവർ- റോഡ് സുരക്ഷ മച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യാ വികസനത്തിനായി ധാരണാപത്രത്തിൽ ഇന്ന് ഒപ്പുവച്ചു.