March 02, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (432)

ദില്ലി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേഷൻ അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചക്ക് ശേഷം മമത ബാനര്‍ജി വ്യക്തമാക്കി.
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേർന്നു. പാര്‍ലമെന്‍റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ കര്‍ഷക സമരം തുടരാനാണ് തീരുമാനം.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി. ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേരാണ് മരിച്ചത്. നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു.
ലഖ്നൗ: പൂര്‍വാഞ്ചൽ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അതിവേഗപാതയിലെ എയർസ്ട്രിപ്പിൽ വ്യോമസേന വിമാനത്തില്‍ പറന്നിറങ്ങിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ വികസത്തിന് കരുത്ത് പകരുന്നതാണ് പാതയെന്ന് മോദി പറഞ്ഞു. ഉദ്ഘാടനത്തിന് പിന്നാലെ വ്യോമസേന വിമാനങ്ങളുടെ അഭ്യാസ പ്രകടനവും നടന്നു. സുഖോയ് 30, മിറാഷ് 2000, റഫാൽ, എഎൻ 32 വിമാനങ്ങള്‍ ആകാശ കാഴ്ചയൊരുക്കി. യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വമ്പൻ വികസന പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. അതിവേഗപാതയിലെ എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി 130 ഹെര്‍ക്കുലീസ് വിമാനത്തില്‍ നാടകീയമായാണ് നരേന്ദ്രമോദി പറന്നിറങ്ങിയത്. കിഴക്കൻ ഉത്തർപ്രദേശിലെ ഒമ്പത് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 340.8 കിലോമീറ്റര്‍ ദൂരമുള്ള ആറു വരി പാതയാണ് പൂര്‍വാഞ്ചൽ എക്സ്പ്രസ് വേ. മൂന്നരകിലോമീറ്റർ എയർസ്ട്രിപ്പ് അടിയന്തരഘട്ടത്തിൽ യുദ്ധവിമാനങ്ങൾ ഇറക്കാൻ സജ്ജമാണെന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത.
ബെംഗളൂരു: കര്‍ണാടക ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി വീഡിയോ കാണുകയോ പാട്ടുകേള്‍ക്കുകയോ ചെയ്യരുതെന്ന് ഹോക്കോടതി ഉത്തരവിറക്കി. റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
വഡോദര : പൊതുനിരത്തുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം പരസ്യമായി പ്രദർശിപ്പിച്ചുകൊണ്ടുള്ള വില്പന നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവുമായി വഡോദര മുനിസിപ്പൽ കോർപ്പറേഷൻ.
ദില്ലി: റഫാൽ കരാറിൽ പുതിയ തെളിവുകൾ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട്. കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെന്നൈ: കനത്ത മഴയില്‍ മരംവീണ് ജീവന്‍ അപകടത്തിലായ യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് വനിതാ ഇന്‍സ്‌പെക്ടര്‍.
കൊച്ചി: മുൻനിര ലക്ഷ്വറി എസ്‌യുവിയായ പുതിയ വോൾവോ XC90 യുടെ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എൻജിൻ പുറത്തിറക്കുന്നതായി വോൾവോ കാർ ഇന്ത്യ പ്രഖ്യാപിച്ചു.