April 27, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (437)

ദില്ലി: രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 45 ആയി. ദില്ലിയില്‍ പുതുതായി നാല് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോ​ഗബാധിതർ 45 ആയത്.
ദില്ലി: ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് ഇന്ന് 20 വര്‍ഷം. സുരക്ഷ ഉദ്യോഗസ്ഥരടക്കം ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായ ആക്രമണം നടത്തിയത് ഭീകര സംഘടനകളായ ലഷ്കർ ഇ തൊയ്ബയും ജയ്ഷെ മുഹമ്മദുമാണ്.
ദില്ലി:രാജ്യത്ത് ഇതുവരെ 26 പേർക്കാണ് കൊവിഡിൻ്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 11 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.
ബം​ഗളൂരു: ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് കഴിഞ്ഞ ദിവസം മുതൽ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിൽ ഡോക്ടർമാർ. 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്.
കുനൂ‍ർ: ഹെലികോപ്ട‍ർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ചു കൂനൂ‍ർ നിവാസികൾ .
കുനൂർ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും. തൃശൂർ പുത്തൂർ പൊന്നൂക്കര അറക്കൽ രാധകൃഷ്‌ണൻ മകൻ എ പ്രദീപ്‌ ആണ്‌ കൊല്ലപ്പെട്ടത്‌.
കൊച്ചി: ഇന്ത്യൻ ഭാഷയിൽ കുട്ടികളുടെ സാഹിത്യത്തിന് മികച്ച സംഭാവന നൽകുന്നവർക്കുള്ള ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ദി ബിഗ് ലിറ്റിൽ ബുക്ക് അവാർഡിന് (ബി എൽ ബി എ) പ്രൊഫ. എസ് . ശിവദാസ്, ദീപ ബൽസവർ എന്നിവർ അർഹരായി.
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം, സൈനികര്‍, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഫ്‌ളൈറ്റ് ബുക്കിങില്‍ ഇളവുകളോടെ പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. ഇന്‍ഡിഗോ, ഗോഎയര്‍, സ്‌പൈസ്‌ജെറ്റ്, എയര്‍ഏഷ്യ എന്നീ എയര്‍ലൈനുകളിലെ ബുക്കിങിനാണ് ഇളവുകള്‍ ലഭിക്കുക. ബുക്കിങ് എളുപ്പമാക്കുന്നതിന്, 15 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ഇളവുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് 10 കിലോഗ്രാം വരെ അധിക ബാഗേജ് കൊണ്ടു പോകാനും സൗകര്യമുണ്ടാകും. സാധാരണ ലഭ്യമായ നിരക്കുകളില്‍ നിന്നും ഏറെ ഇളവുകളുണ്ട് പ്രത്യേക നിരക്കിന്. പേടിഎമ്മും ബാങ്കിങ് സേവന ദാതാക്കളും നിലവില്‍ നല്‍കുന്ന ഇളവുകള്‍ക്ക് പുറമേയാണ് ഈ ഓഫര്‍. പേടിഎം ഉപയോക്താക്കള്‍ക്ക് ഫ്‌ളൈറ്റ് തിരഞ്ഞ്, ആവശ്യമായ വിവരങ്ങള്‍ നല്‍കി ഇളവുകള്‍ കണ്ടെത്തി ലഭ്യമാക്കാം. ഫ്‌ളൈറ്റ് ടിക്കറ്റിങ് തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട മേഖലയാണെന്നും ഉപയോക്താക്കള്‍ക്ക് ബുക്കിങ് ലളിതമാക്കാനും ചെലവു കുറച്ചതാക്കാനും എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും എയര്‍ലൈന്‍ പങ്കാളികളുമായി ചേര്‍ന്ന് ഇപ്പോള്‍ സൈനികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി ഇത് നടപ്പാക്കുകയാണെന്നും പേടിഎം വക്താവ് പറഞ്ഞു. ഫ്‌ളൈറ്റ്, ഇന്റര്‍-സിറ്റി ബസ്, ട്രെയിന്‍ ടിക്കറ്റ് തുടങ്ങിയവ പേടിഎം ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. എല്ലാ പ്രധാന എയര്‍ലൈന്‍ കമ്പനികളുമായും കമ്പനി സഹകരിക്കുന്നുണ്ട്. രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അക്രഡിറ്റഡ് ട്രാവല്‍ ഏജന്റുമാണ്. 2000ത്തിലധികം ബസ് ഓപറേറ്റര്‍മാരുമായി സഹകരിക്കുന്നുണ്ട്. പേടിഎം ആപ്പിലെ ഉപയോക്താക്കള്‍ക്ക് പ്രസക്തമായ യാത്രാ ടിക്കറ്റിംഗ് ഓപ്ഷനുകള്‍ നിര്‍ദ്ദേശിക്കുന്നതിന് പ്ലാറ്റ്ഫോം അതിന്റെ ഇടപാട്, പെരുമാറ്റ സ്ഥിതിവിവരക്കണക്കുകള്‍ പ്രയോജനപ്പെടുത്തുന്നു. സമീപത്തെ എയര്‍പോര്‍ട്ട് ഫീച്ചര്‍, ഫ്‌ളൈറ്റ് യാത്രയ്ക്കുള്ള ഇഎംഐ അധിഷ്ഠിത വായ്പകള്‍, പിഎന്‍ആര്‍ വിവരങ്ങള്‍, ട്രെയിന്‍ യാത്രയ്ക്കുള്ള തല്‍സമയ റണ്ണിംഗ് സ്റ്റാറ്റസ്, ബസുകളില്‍ കോണ്‍ടാക്റ്റ്ലെസ് ടിക്കറ്റ് വാങ്ങല്‍ തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഉപഭോക്താവിന്റെ സൗകര്യാര്‍ത്ഥം പേടിഎം യാത്രാ ടിക്കറ്റിംഗ് നവീകരിച്ചു.
ഊട്ടി: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter Crash) 11 മരണം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (Bipin Rawat) അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നില അതീവ ഗുരുതരമായി തുടരുന്നു . ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു
ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം കർണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ശക്തമാക്കി.