November 24, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (447)

ദില്ലി: ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരിക്കേറ്റു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ ഹൈനസ് സിബി350 'റൈഡ് ഫോര്‍ പ്രൈഡ്' സംഘടിപ്പിച്ചു. ഡല്‍ഹി, ജമ്മു, ലഖ്നൗ, ബറേലി, കൊല്‍ക്കത്ത, റാഞ്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ നടന്ന പ്രത്യേക റൈഡില്‍ ഹോണ്ട ഹൈനസ് സിബി350 വാഹനവുമായി ഇരുനൂറിലധികം റൈഡര്‍മാര്‍ പങ്കെടുത്തു.
കൊച്ചി : അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിക്കുന്ന ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസിന്റെ ഉദ്ഘാടനം 31.03.2022,വ്യാഴം വൈകിട്ട് 3.30-ന് മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
ദില്ലി: എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേനല്‍കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത നാരായണന്‍ രാജ്യത്തിനാകെ പ്രചോദനമാണെന്ന് മോദി പ്രശംസിച്ചു. ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഒന്‍പത് വര്‍ഷം മുമ്പാണ് നാരായണന്‍ ആരംഭിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയമേറുകയാണെന്നും, നാനൂറ് ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതിയെന്ന ചരിത്ര നേട്ടം രാജ്യം കൈവരിച്ചു കഴിഞ്ഞെന്നും മന്‍ കി ബാത്തിന്‍റെ എണ്‍പത്തിയേഴാം പതിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: 48 മണിക്കൂർ ദേശീയ പണിമുടക്കിൽ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകൾ നൽകാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ.
ആസ്റ്റര്‍ സീനിയേഴ്‌സ് വയോജനപരിപാലനത്തിനുള്ള പ്രത്യേക പദ്ധതി സംവിധായകന്‍ ഫാസില്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി -- വയോജന പരിപാലനത്തില്‍ നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹെല്‍ത്ത്‌കെയര്‍ വിഭാഗങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിജയകരമായി നടപ്പാക്കിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി രാജ്യത്തെ ആദ്യത്തെ ഏജ് ഫ്രണ്ട്‌ലി ആശുപത്രി എന്ന നേട്ടം കരസ്ഥമാക്കിയത്.
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും തിരുവനന്തപുരം: ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 24 വ്യാഴാഴ്ച വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിൽ ഉണ്ടായിരിക്കുന്ന വില വർദ്ധന പ്രഖ്യാപിച്ചു.വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 2022 ഏപ്രിൽ 1 മുതൽ ശ്രേണിയിലുടനീളം വിലയിലെ വർധന 2-2.5% മുതൽ പ്രാബല്യത്തിൽ വരും. സ്റ്റീൽ, അലുമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ്, മറ്റ് അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വിലയ്ക്ക് പുറമേ, വാണിജ്യ വാഹനങ്ങളുടെ ഈ വിലവർദ്ധനവിന് പ്രേരകമായി.ഉൽപ്പാദനത്തിന്റെ വിവിധ തലങ്ങളിൽ, വർധിച്ച ചെലവിന്റെ ഗണ്യമായ ഒരു ഭാഗം ഉൾക്കൊള്ളാൻ കമ്പനി നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള ഇൻപുട്ട് ചെലവുകളിലെ കുത്തനെയുള്ള വർധന, കുറഞ്ഞ വില വർദ്ധനയിലൂടെ ചില അവശിഷ്ട അനുപാതങ്ങൾ കൈമാറുന്നത് അനിവാര്യമാണ്.
ദില്ലി:കൊവിഡ് നഷ്ടപരിഹാരം അനർ‌ഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാർ. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ‌ കൊവിഡ് ധനസഹായം നൽകാനുളള സുപ്രീംകോടതി ഉത്തരവ് ദുരുപയോ​ഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ ആശങ്ക അറിയിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുമെന്ന് തീരം പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.ഇതിന്റെ തുടർ‌ച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർഥി.