February 17, 2026

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (506)

വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളിലെ നീന്തൽ താരങ്ങൾ പങ്കെടുക്കുന്ന 71 മത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം വേദിയാകും.
ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര്‍ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി.
രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപുതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയായി സത്യവാചകം ചൊല്ലിയ ജഗ്ദീപ് ധൻകറിന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭാംഗങ്ങളും അടക്കമുള്ളവർ ആശംസകൾ നേർന്നു.
കശ്മീരിൽ സൈനിക ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്.
ബിഹാറിൽ മഹാസഖ്യത്തിന്റെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 2 മണിക്കാണ്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 3
ഭീമ കൊറെഗാവ് കേസില്‍ കുറ്റാരോപിതനായ പ്രശസ്‌ത തെലു​​ഗു കവി വരവര റാവുവിന് സ്ഥിരജാമ്യം. 82 കാരനായ വരവര റാവുവിന്റെ ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് സുപ്രീം കോടതി ബുധനാഴ്‌ച ജാമ്യം അനുവദിച്ചത്.
ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ജെ.ഡി.യു എൻ.ഡി.എ സർക്കാരിൽ തുടരുന്നതിൽ ഉടൻ തീരുമാനമുണ്ടാകും. എൻ.ഡി.എ വിട്ടാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ. പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.
ഈ വർഷം ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികംത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം.