April 01, 2026

Login to your account

Username *
Password *
Remember Me

ഭീമ കൊറെഗാവ് കേസ്: വരവര റാവുവിന് ജാമ്യം

ന്യൂഡൽഹി: ഭീമ കൊറെഗാവ് കേസില്‍ കുറ്റാരോപിതനായ പ്രശസ്‌ത തെലു​​ഗു കവി വരവര റാവുവിന് സ്ഥിരജാമ്യം. 82 കാരനായ വരവര റാവുവിന്റെ ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് സുപ്രീം കോടതി ബുധനാഴ്‌ച ജാമ്യം അനുവദിച്ചത്. റാവുവിനെ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

റാവുവിന് ഇഷ്‌ട‌മുള്ള വൈദ്യ ചികിത്സ തേടാമെന്നും ചികിൽസ എവിടെയാണെന്ന് എൻഐഎയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാൻ പാടില്ലെന്നും ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2018 ആഗസ്റ്റിലാണ് ഭീമ കൊറെഗാവ് കേസില്‍ വരവര റാവു അറസ്റ്റിലാവുന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 76 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.