പാട്ന: ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെച്ചേക്കും. 2023ൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകാൻ സാധ്യത. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകൾ തുടരുകയാണ്.
സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകില്ല. ആര്‍.ജെ.ഡിക്ക് നല്‍കും. നിലവിലെ സ്പീക്കർക്കെതിരെ ആർജെഡി അവിശ്വാസ പ്രമേയം കൊണ്ടുവരും. ബിജെപി പ്രതിനിധി വിജയ് കുമാർ സിൻഹയാണ് നിലവിലെ സ്പീക്കർ.
ബിഹാറിൽ മഹാസഖ്യത്തിന്റെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 2 മണിക്കാണ്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 35 പേർ മന്ത്രിമാരാകും എന്നാണ് സൂചന. ജെഡിയു, ആർജെഡി പാർട്ടികൾക്ക് 14 വീതം മന്ത്രിമാരുണ്ടാകും.
നിതീഷ് കുമാർ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്തുണയ്ക്ക് നന്ദി അറിയിച്ച് നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഫോണിൽ വിളിച്ചു.