ന്യൂഡൽഹി: ഈ വർഷം ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികംത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇക്കാര്യം അറിയിച്ചു.
താജ്മഹലിലേക്കും ആഗ്ര കോട്ട ഉള്‍പ്പടെ എല്ലാ ഇടങ്ങളിലും ആഗസ്റ്റ് 5 മുതല്‍ 15 വരെ പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി ട്വിറ്ററില്‍ കുറിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. ദേശീയ പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും 'സ്വച്ഛത' ക്യാമ്പയിന്‍ നടത്തും. ആഗസ്റ്റ് 15ന് ആഗ്ര കോട്ടയിലും ഫത്തേഫൂര്‍ സിക്രിയിലും 50 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആഗസ്റ്റ് 2 മുതൽ 15 വരെ രാജ്യത്തെ പൗരന്മാർ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രമായി ‘ത്രിവർണ്ണ പതാക’ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വനം. ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ പങ്കുചേർന്ന് വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നും മോദി ഓർമിപ്പിച്ചു.
???? ????? ?? ??? ????????? (?????? ?-??):
— G Kishan Reddy (@kishanreddybjp) August 3, 2022
As part of 'Azadi ka #AmritMahotsav' and 75th I-Day celebrations, @ASIGoI has made Entry Free for the visitors/tourists to all its protected monuments/sites across the country,
from 5th -15th August, 2022 pic.twitter.com/NFuTDdCBVw