January 26, 2025

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (453)

ദില്ലി:കൊവിഡ് നഷ്ടപരിഹാരം അനർ‌ഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാർ. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ‌ കൊവിഡ് ധനസഹായം നൽകാനുളള സുപ്രീംകോടതി ഉത്തരവ് ദുരുപയോ​ഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ ആശങ്ക അറിയിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുമെന്ന് തീരം പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.ഇതിന്റെ തുടർ‌ച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർഥി.
തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മികച്ച വാക്‌സിനേറ്ററായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു.
ദില്ലി: യുക്രൈനിൽ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ .
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ച് സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി. 2021-22 സാമ്പത്തിക വർഷം 8.1 ശതമാനം പലിശ നൽകിയാൽ മതിയെന്ന്‌ ഇപിഎഫ്ഒ യോഗത്തിൽ ധാരണയായിരുന്നു. മുൻ സാമ്പത്തിക വർഷം 8.5 ശതമാനം പലിശയാണ് നൽകിയത്. അംഗങ്ങളായ ആറുകോടിയോളം ജീവനക്കാർക്ക് പലിശ കുറക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്നും 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഭൂരിഭാഗം ജീവനക്കാർക്കും വിരമിക്കലിന് ശേഷം ചുരുങ്ങിയ പെൻഷൻ ആയ 1,000 രൂപയാണ് ലഭിക്കുന്നതെന്നും മന്ത്രി കത്തിൽ എടുത്തു പറഞ്ഞു. സഞ്ചിത നിധിയായ 15 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ഉറപ്പിൽ ഉയർന്ന നിരക്കിൽ നിക്ഷേപം നടത്തി ഇ പി എഫ് ഒയുടെ വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: വനിതാശാക്തീകരണത്തിന്റെ ഭാഗമായി ബി എസ് എഫിന്റെ സീമാ ഭവാനി ശൗര്യ സംഘം നടത്തുന്ന എംപവർമെന്റ് റൈഡ്-2022 യാത്രയ്ക്ക് ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റിൽ വനിതാ ദിനമായ മാർച്ച് എട്ടിന് തുടക്കം കുറിച്ചു.
കൊച്ചി: ഗാര്‍ഹിക മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കാനും പരിസ്ഥിതിയില്‍ നിന്നും നിന്നും മാലിന്യം അകറ്റിനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് ബിന്‍ ബോയ് എന്ന പേരില്‍ പുതിയ ഒരു കാംപയിന്‍ ആരംഭിച്ചു.
ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ബിഎസ്എഫിന്റെ സീമാ ഭവാനി ശൗര്യ സംഘം ന്യൂഡൽഹിയിൽ നിന്നും കന്യാകുമാരിയിലേക്ക് എംപവർമെന്റ് റൈഡ്-2022 എന്ന പേരിൽ യാത്ര നടത്തും.
-കൊറിയൻ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസിന്റെ രജിസ്‌ട്രേഷൻ മാർച്ച് ഒന്ന് മുതൽ --മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ മെയ് 2ന് ഡൽഹിയിൽ വെച്ച് നടക്കും
മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ റോളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ ജനസംഖ്യാപരമായ ലാഭവിഹിതം തയ്യാറാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബജറ്റിന് ശേഷമുള്ള സെമിനാറിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
Ad - book cover
sthreedhanam ad