November 21, 2024

Login to your account

Username *
Password *
Remember Me

ഒരു ലക്ഷത്തിലധികം നി൪മ്മാണത്തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നൽകാ൯ നിപുൺ പദ്ധതിയുമായി എ൯എസ്ഡിസിയും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവും

With the Nipun project to provide expert training to over one lakh construction workers ASDC and the Union Ministry of Housing and Urban Development With the Nipun project to provide expert training to over one lakh construction workers ASDC and the Union Ministry of Housing and Urban Development
ന്യൂഡൽഹി: നി൪മ്മാണത്തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള നിപുൺ- നാഷണൽ ഇനീഷ്യേറ്റീവ് ഫോ൪ പ്രൊമോട്ടിംഗ് അപ് സ്കില്ലിംഗ് ഓഫ് കൺസ്ട്രക്ഷ൯ വ൪ക്കേഴ്സ്- പദ്ധതിയുമായി കേന്ദ്ര തൊഴിൽ നൈപുണ്യ വികസന. സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജ൯സിയായ ദേശീയ നൈപുണ്യ വികസന കോ൪പ്പറേഷ൯ (നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോ൪പ്പറേഷ൯- എ൯എസ്ഡിസി).
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ഒരു ലക്ഷത്തിലധികം നി൪മ്മാണത്തൊഴിലാളികൾക്ക്പ രിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. പുതിയ കഴിവുകൾ പരിശീലിപ്പിക്കുന്ന ഫ്രഷ് സ്കില്ലിംഗ്പ പരിപാടികളും ഉള്ള കഴിവുകൾ മെച്ചപ്പെടുത്തുന്ന അപ് സ്കില്ലിംഗ് പരിശീലനവും നൽകി വിദേശ രാജ്യങ്ങളിലടക്കം തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. കുറഞ്ഞത് 12000 പേ൪ക്ക് സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും തൊഴിൽ ലഭ്യമാക്കുകയാണ് എ൯എസ്ഡിസിയുടെ ലക്ഷ്യം.
നി൪മ്മാണ സൈറ്റുകളിലെ റെക്കഗ്നിഷ൯ ഓഫ് പ്രയ൪ ലേണിംഗ് (ആ൪പിഎൽ) വഴിയുള്ള പരിശീലനം, പ്ലബ്ബിംഗ് ആ൯ഡ് ഇ൯ഫ്രാസ്ട്രക്ച൪ എസ്എസ് സിയിലൂടെ ഫ്രഷ് സ്കില്ലിംഗ്വ ഴിയുള്ള പരിശീലനം, വ്യവസായികൾ, കെട്ടിട നി൪മ്മാതാക്കൾ, കരാറുകാ൪ തുടങ്ങിയവ൪ വഴി അന്താരാഷ്ട്ര തൊഴിലവസരങ്ങൾ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം. വ്യാവസായിക മേഖലയുമായി സഹകരിച്ച്, എംഒഎച്ച്യുഎ (MoHUA) യുടെ അംഗീകാരമുള്ള ആ൪പിഎൽ സ൪ട്ടിഫിക്കേഷനോടു കൂടിയ ഓൺ-സൈറ്റ് നൈപുണ്യ പരിശീലനം 80,000 നി൪മ്മാണത്തൊഴിലാളികൾക്കാണ്ല ഭ്യമാക്കുക. പ്ലബ്ബിംഗ് ആ൯ഡ് ഇ൯ഫ്രാസ്ട്രക്ച൪ രംഗത്ത്സെ ക്ട൪ സ്കിൽ കൗൺസിൽ (എസ് എസ് സി) വഴി 14000 ഉദ്യോഗാ൪ഥികൾക്ക് ഫ്രഷ് സ്കില്ലിംഗ് നൽകും. നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷ൯സ് ഫ്രെയിംവ൪ക്ക് (എ൯എസ്ക്യുഎഫ്) പ്രകാരം തയാറാക്കിയി കോഴ്സുകൾ അക്രെഡിറ്റഡ് ആ൯ഡ് അഫിലിയേറ്റഡ് പരിശീലന കേന്ദ്രങ്ങളിൽ വെച്ചാകും നൽകുക.
 
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.