April 20, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (437)

ദില്ലി: രാജ്യതലസ്ഥാനത്ത് ഇന്ന് 1,009 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇന്നലത്തെ അപേക്ഷിച്ച് 60 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്.
കൊച്ചി: പരിസ്ഥിതി രംഗത്തെ പ്രശ്‌നങ്ങളും സാദ്ധ്യതകളും യുവാക്കളുടെ പ്രാതിനിധ്യത്തോടെ ചർച്ച ചെയ്യുന്ന പാർലമെന്റ് ഡൽഹിയിൽ നടക്കുന്നു. ഈ മാസം 16-ാം തിയതിയാണ് പാർലമെന്റ് മന്ദിരത്തിനകത്തു തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിലെയും രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിലെയും താഴ്ന്ന പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനായാണ് ഈ കൂട്ടായ്മ ലൈംഗികത്തൊഴിലാളികളുടെ മക്കൾ, സ്വയം സഹായ സംഘങ്ങൾ, ജുവനൈൽ ഹോം കുട്ടികൾ എന്നിവരുടെ പ്രയോജനം ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു കൊച്ചി, ഏപ്രിൽ 11, 2022:ഇന്ത്യയിലുടനീളമുള്ള താഴ്ന്ന പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികളുടെ ജീവിതത്തെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും തുല്യമായ പഠന അവസരങ്ങളും ഉപയോഗിച്ച് ക്രിയാത്മകമായി സ്വാധീനിക്കാനുള്ള ശ്രമത്തിൽ, ബൈജുവിന്റെ 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സംരംഭം നവി മുംബൈ ആസ്ഥാനമായുള്ള എൻജിഒ സ്മൈൽസ് ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള രാജ്യത്തെ ആദ്യത്തെ ചാമ്പ്യൻഷിപ്പായ ജൂനിയർ സ്‌കിൽസ് 2021 സമാപിച്ചു.
ദില്ലി: ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരിക്കേറ്റു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ ഹൈനസ് സിബി350 'റൈഡ് ഫോര്‍ പ്രൈഡ്' സംഘടിപ്പിച്ചു. ഡല്‍ഹി, ജമ്മു, ലഖ്നൗ, ബറേലി, കൊല്‍ക്കത്ത, റാഞ്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ നടന്ന പ്രത്യേക റൈഡില്‍ ഹോണ്ട ഹൈനസ് സിബി350 വാഹനവുമായി ഇരുനൂറിലധികം റൈഡര്‍മാര്‍ പങ്കെടുത്തു.
കൊച്ചി : അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിക്കുന്ന ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസിന്റെ ഉദ്ഘാടനം 31.03.2022,വ്യാഴം വൈകിട്ട് 3.30-ന് മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
ദില്ലി: എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേനല്‍കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത നാരായണന്‍ രാജ്യത്തിനാകെ പ്രചോദനമാണെന്ന് മോദി പ്രശംസിച്ചു. ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഒന്‍പത് വര്‍ഷം മുമ്പാണ് നാരായണന്‍ ആരംഭിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയമേറുകയാണെന്നും, നാനൂറ് ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതിയെന്ന ചരിത്ര നേട്ടം രാജ്യം കൈവരിച്ചു കഴിഞ്ഞെന്നും മന്‍ കി ബാത്തിന്‍റെ എണ്‍പത്തിയേഴാം പതിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: 48 മണിക്കൂർ ദേശീയ പണിമുടക്കിൽ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകൾ നൽകാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ.
ആസ്റ്റര്‍ സീനിയേഴ്‌സ് വയോജനപരിപാലനത്തിനുള്ള പ്രത്യേക പദ്ധതി സംവിധായകന്‍ ഫാസില്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി -- വയോജന പരിപാലനത്തില്‍ നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹെല്‍ത്ത്‌കെയര്‍ വിഭാഗങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിജയകരമായി നടപ്പാക്കിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി രാജ്യത്തെ ആദ്യത്തെ ഏജ് ഫ്രണ്ട്‌ലി ആശുപത്രി എന്ന നേട്ടം കരസ്ഥമാക്കിയത്.