ന്യൂഡല്‍ഹി: വിജയ്ചൗക്കിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇ.ഡി നടപടിക്കെതിരെ പാര്‍ലമെന്റ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ ശേഷമായിരുന്നു എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അദ്ദേഹം റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരേയും പൊലീസ് തടയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ആരംഭിച്ച് പത്ത് മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. മാര്‍ച്ചിന് കുറുകെ വാഹനം നിര്‍ത്തിയ പൊലീസ് കേരളത്തില്‍ നിന്നുള്ള എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.രണ്ടാം തവണയാണ് ഇ.ഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.